സീറോ മലങ്കര ജനുവരി 31 മത്തായി 24: 45-51 കൊഹനെ ഞായര്‍

ഇന്ന് പരേതരായ വൈദികരെ അനുസ്മരിക്കുന്ന ദിനമാണ്. അവരുടെ പരിപാവന സ്മരണയ്ക്കു മുമ്പില്‍ ശിരസ്സ് നമിച്ചു പ്രാര്‍ത്ഥിക്കാം.

തയ്യാറെടുക്കുന്നവരും തയ്യാറെടുക്കാത്തവരുമായ ആളുകളെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുക. സഭയാണ് നമ്മുടെ ഭവനം; ഭക്ഷണം എന്നത് തിരുവചനവും കൂദാശകളുമാണ്. യജമാനന്‍ യേശുവാണ്. സഭയിലെ നേതൃത്വത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുക. തിരുസഭാഗാത്രത്തെ പണിതുയര്‍ത്താനുള്ള ആഹ്വാനമാണത്.

ഭൃത്യന് വിശ്വസ്തത വേണം, വിവേകം വേണം. ആരാണ് വിശ്വസ്തന്‍? ആരാണ് വിവേകി? വിശ്വസ്തതയോടെ ജോലി ചെയ്യുന്നവനാണ് ഈ കര്‍മ്മത്തിന്റെ അവകാശി.

തിരുസഭയെ പണിതുയര്‍ത്തുന്ന കാര്യത്തില്‍ നമ്മുടെ വിശ്വസ്തത, വിവേകം എന്നിവയൊക്കെ നമ്മുടെ സ്വകാര്യസ്വത്ത് ആക്കാതെ പൊതുനന്മയ്ക്കായി ഉപയോഗിക്കുക. ഉത്തരവാദിത്വബോധത്തോടെ തിരുസഭയോട് ചേര്‍ന്ന് ജോലി ചെയ്യാം. അങ്ങനെ  ദൈവം നമ്മുടെ ജോലിക്ക് പ്രതിഫലം നല്‍കട്ടെ.

ഫാ. ലിബിന്‍ വര്‍ഗ്ഗീസ് OIC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.