അനുദിനമുള്ള സുവിശേഷവായനയുടെ ആവശ്യത്തെക്കുറിച്ച് പാപ്പാ

ആഗസ്റ്റ് നാല് ബുധനാഴ്ച രാവിലെ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പേരിലുള്ള ഹാളില്‍ വച്ചു നടന്ന പൊതുകൂടിക്കാഴ്ചയില്‍, വിശുദ്ധ ഗ്രന്ഥവായനയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചതിനു പിന്നാലെ, എല്ലാ ദിവസവും വേണ്ട സുവിശേഷവായനയുടെ ആവശ്യത്തെക്കുറിച്ച് പാപ്പാ ട്വിറ്ററില്‍ കൂടി എല്ലാവരെയും ഓര്‍മ്മിപ്പിച്ചു.

‘സുവിശേഷം ഒരു നല്ല വാര്‍ത്തയാണ്, അത് നമ്മുടെ ജീവിതത്തെയും ഹൃദയത്തെയും മികച്ച രീതിയില്‍ മാറ്റുന്ന ശക്തിയാണ്. അതുകൊണ്ട് എല്ലാ ദിവസവും സുവിശേഷം വായിക്കാനും രക്ഷയുടെ ഈ അക്ഷയസ്രോതസ്സില്‍ നിന്ന് സ്വയം പരിപോഷിപ്പിക്കാന്‍ അതില്‍ നിന്നും ഒരു ചെറിയ വാക്യം ധ്യാനിക്കാനും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു’ എന്നുമായിരുന്നു പാപ്പായുടെ സന്ദേശം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.