കാര്‍ലോ അക്യൂട്ടസ്! ഫ്രാന്‍സിസ് പാപ്പാ പറഞ്ഞ, ന്യൂജനറേഷന്‍ വിശുദ്ധന്‍

ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യപദവിയിലേക്ക് ഉയര്‍ത്തിയവരില്‍ ഒരാളാണ്, 2006 ല്‍, പതിനഞ്ചാം വയസ്സില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ലോ അക്യൂട്ടീസ് എന്ന കൗമാരക്കാരന്‍.

വളരെ ചെറുപ്പത്തില്‍ തന്നെ കമ്പ്യൂട്ടറിന്റെ സാങ്കേതിക പരിജ്ഞാനത്തില്‍ പ്രതിഭാശാലിയായിരുന്ന കാര്‍ലോ മറ്റെന്തിനേക്കാളും ദിവ്യകാരുണ്യനാഥനെ സ്‌നേഹിച്ചിരുന്നു. തന്റെ കഴിവുകള്‍ മുഴുവനും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് അവന്‍ ഉപയോഗിച്ചത്.

പതിനൊന്നാം വയസ്സില്‍ കാര്‍ലോ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഒരു വിര്‍ച്വല്‍ ലൈബ്രറിയുടെ നിര്‍മാണം ആരംഭിച്ചു. അതിനായി നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ അവന്‍ ശേഖരിച്ചു. രണ്ടര വര്‍ഷംകൊണ്ടാണ് ഈ വിര്‍ച്വല്‍ ലൈബ്രറി പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് അഞ്ചു ഭൂഖണ്ഡങ്ങളില്‍ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം നടത്തപ്പെട്ടു.

പതിനഞ്ചാം വയസ്സില്‍ ലുക്കീമിയ ബാധിതനായി കഴിയുമ്പോഴും തന്റെ സഹനങ്ങള്‍ കത്തോലിക്ക സഭക്കും മാര്‍പാപ്പക്കും വേണ്ടി സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാണ് കാര്‍ലോ മരണത്തെ സ്വീകരിച്ചത്. 2006 ഒക്ടോബര്‍ 12 ന് ആണ് കാര്‍ലോ അന്തരിച്ചത്.