സൗഹൃദം നടിച്ച് നിർദ്ദേഷ്ടരീതിയിൽ എത്തുന്ന പിശാചിനെ സൂക്ഷിക്കുക: മാർപാപ്പ

അനീതിയും അക്രമവും ഉപയോഗിച്ച് ലോകത്തെ നേടാനാവാതെ വന്നാൽ സൗഹൃദവും സ്നേഹവും നടിച്ചെത്തിപ്പോലും പിശാച് ലോകത്തെ നശിപ്പിക്കാൻ ശ്രമം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി, മാർപാപ്പ. വെള്ളിയാഴ്ച കാസാ സാന്താ മാർത്തയിൽ വിശുദ്ധ ബലിയ്ക്കിടെയാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

തിന്മകളെ ആകർഷകവും മാന്യവുമായ രീതിയിൽ അവതരിപ്പിച്ച് ഇതൊന്നും തെറ്റല്ലെന്ന ബോധ്യം മനുഷ്യരിൽ വരുത്തിതീർക്കുകയാണ് പിശാചിന്റെ ലക്ഷ്യം. ഒരാളുടെ ഹൃദയത്തിൽ പിശാച് വാസമുറപ്പിച്ചാൽ അവിടെ നിന്ന് വിട്ടുപോകാൻ കൂട്ടാക്കാതെ, ആ വ്യക്തിയെ എല്ലാ രീതിയിലും നശിപ്പിക്കാനാണ് അത് ശ്രമിക്കുക.

മനുഷ്യരുടെയിടയിൽ അരങ്ങേറുന്ന നന്മയും തിന്മയും തമ്മിലുള്ള യുദ്ധം, ആദിയിൽ ദൈവവും സർപ്പവും തമ്മിൽ നടന്നതിനും യേശുവും പിശാചും തമ്മിൽ നടന്നതിനു൭ം സമാനമാണ്. ദൈവത്തിന്റെ വേലകളെ നശിപ്പിക്കുക എന്നതാണ് സാത്താന്റെ പ്രധാന ലക്ഷ്യം.

അതുകൊണ്ട് ആളറിയാത്ത രീതിയിൽ, നാം പോലും അറിയാതെ നമ്മുടെ ഉള്ളിൽ കടന്ന് അകമേ നിന്നുതന്നെ നമ്മെ അശുദ്ധരാക്കുന്നു. പലപ്പോഴും വളരെ സാവധാനവുമായിരിക്കും ഇത്. ലോകത്തിന്റെ ആത്മാവിന്റെ രൂപത്തിലാണ് പലപ്പോഴും സാത്താൻ രംഗപ്രവേശം ചെയ്യുക.

അതേസമയം, ദൈവം മനുഷ്യനെ പ്രതിരോധിക്കുന്നതുകൊണ്ട്, നേർക്കുനേർ യുദ്ധത്തിന് വരാൻ സാത്താന് കഴിയില്ല. അതുകൊണ്ടാണ് കപടവേഷത്തിൽ അവനെത്തുന്നത്. അതുകൊണ്ടാണ് പ്രാർത്ഥനയോടെ സദാ ജാഗരൂകരായിരിക്കണമെന്ന് പറയുന്നത്. മാർപാപ്പ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.