കുട്ടികള്‍ക്ക് ഭക്ഷണത്തിന് പണം നല്‍കുന്നതിന് പുതിയ  ആപ്പ് 

ഇന്ന്, ഏകദേശം 815 ദശലക്ഷം ആളുകള്‍ക്ക് ആരോഗ്യകരവും സജീവവുമായ ഒരു ജീവിതത്തിന് വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ല. ഇത് പരിഹരിക്കുന്നതിനായി, വേള്‍ഡ് ഫുഡ് പ്രോഗ്രാമിലൂടെ ‘ഷെയര്‍ ദി  മീല്‍’ ആപ്ലിക്കേഷന്‍ ഒരു ദിവസം കുട്ടികള്‍ക്ക് മതിയായ ഭക്ഷണം കൊടുക്കാന്‍ 40 ശതമാനം  വരെ സംഭാവന ചെയ്യാന്‍ അവസരമൊരുക്കുന്നു.

ആപ്ലിക്കേഷനില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യം ഏതാണെന്ന് തിരഞ്ഞെടുക്കാന്‍ കഴിയും. യമന്‍, സിറിയ, ബംഗ്ലാദേശ് അല്ലെങ്കില്‍ വടക്കുകിഴക്കന്‍ നൈജീരിയ തുടങ്ങിയവ.

ആപ്പിലൂടെ ഓരോ ദാതാവിനെയും താന്‍ സഹായിക്കുന്ന ഒരു കുടുംബത്തോടൊപ്പം ബന്ധിപ്പിക്കുന്നു, അവിടെ ഭക്ഷണം ലഭിക്കുന്നത് കാണിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരു ഹാഷ് ടാഗ് #ShareTheMeal ഉപയോഗിച്ച് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ഈ പ്ലാറ്റ്‌ഫോം സംഭാവന ചെയ്യാന്‍ സാധിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.