‘സമര്‍പ്പണ ജീവിതവും സൈബര്‍ ലോകവും’: വെബിനാറിന്റെ രണ്ടാം ഭാഗം ജൂണ്‍ 14-ന്

‘സമര്‍പ്പണ ജീവിതവും സൈബര്‍ ലോകവും’ എന്ന വിഷയം കേന്ദ്രീകരിച്ച്, സയണ്‍ ഇന്നവേറ്റീവ് മീഡിയ സംഘടിപ്പിക്കുന്ന ലൈവ് വെബിനാറിന്റെ രണ്ടാം ഭാഗം ജൂണ്‍ 14-ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടു മുതല്‍ പത്ത് വരെയാണ് വെബിനാര്‍. അഡ്വ. ജിജില്‍ ജോസഫ് കിഴക്കരക്കാട്ട് നയിക്കുന്ന വെബിനാറില്‍, സൈബര്‍ യുഗത്തിലെ സമര്‍പ്പണ ജീവിതസാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്യും.

വൈദികര്‍ക്കും സന്യസ്തര്‍ക്കും മാത്രമായാണ് വെബിനാര്‍ നടത്തപ്പെടുന്നത്. ജൂണ്‍ 14 ഉച്ചയ്ക്ക് 12.30-നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വെബിനാറില്‍ പ്രവേശിക്കുന്നതിനുള്ള സൂം ലിങ്ക് അയച്ചുനല്‍കുന്നതാണ്. മെയ്‌ 19-നാണ് വെബിനാറിന്റെ ആദ്യ ഭാഗം നടന്നത്. എംസിബിഎസ് സയണ്‍ പ്രൊവിന്‍സിന്റെ മീഡിയ ഹബ്ബാണ് സയണ്‍ ഇന്നവേറ്റീവ് മീഡിയ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.