യുവജനങ്ങളുടെ മനസ് വായിക്കാന്‍ സിംഗപ്പൂര്‍ കാരിത്താസ്

യുവജനങ്ങള്‍ക്കായുള്ള മെത്രാന്‍ സിനഡില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ട് യുവജനങ്ങള്‍ക്കായി വിവിധ പരിപാടികള്‍ തയ്യാറാക്കിയിരിക്കുകയാണ് സിംഗപ്പൂര്‍ കാരിത്താസ്. സിംഗപ്പൂരിലെ യുവജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അവരുടെ ആശയങ്ങളും വിവിധ ചര്‍ച്ചകളിലൂടെയും പ്രോഗ്രാമുകളിലൂടെയും മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്.

10 മുതല്‍ 21 വയസു വരെയുള്ള കുട്ടിള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയില്‍ തെരുവുകളിലും മറ്റും അലയുന്ന കുട്ടികളെയും, വിവിധ മാഫിയാകളുടെ പ്രവര്‍ത്തനങ്ങളില്‍ അകപ്പെട്ടിരിക്കുന്നവരെയും തിരികെ കൊണ്ടുവരുവാനും ശ്രമിക്കുന്നു. കൂടാതെ പൊതുസ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് തങ്ങളെ തന്നെ മനസിലാക്കുവാനും നിയന്ത്രിക്കുവാനും സഹായിക്കുന്ന പരിപാടികളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

യുവജനങ്ങളെ കേള്‍ക്കുവാനും അവര്‍ക്ക് പറയാനുള്ളത് എന്തെന്ന് കേള്‍ക്കുവാനും സമൂഹം തയ്യാറാകണം എന്ന ഫ്രാന്‍സിസ് പാപ്പായുടെ ഉദ്‌ബോധനത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചു കൊണ്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി സിംഗപ്പൂര്‍ കാരിത്താസ് തയ്യാറാക്കിയത്. ക്രൈസ്തവസഭയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാകും യുവജനങ്ങള്‍ക്കായുള്ള പരിപാടികള്‍ നടത്തപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.