കൈപ്പുഴയില്‍ യുവജനസംഗമം സംഘടിപ്പിച്ചു

ലോക യുവജനദിനത്തിനു മുന്നോടിയായി കോട്ടയം അതിരൂപതയിലെ യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ യുവജനസംഗമം സംഘടിപ്പിച്ചു.

കെ.സി.വൈ.എല്‍ യൂണിറ്റു പ്രസിഡന്റ് ജോഷ്വാ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. കൈപ്പുഴ ഫൊറോന വികാരി ഫാ. ബേബി കട്ടിയാങ്കല്‍ ആമുഖസന്ദേശം നല്‍കി.

യൂണിറ്റ് ഡയറക്ടര്‍ ടോബി തെക്കേടത്തുപറമ്പില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. സ്‌നേഹ എസ്.ജെ.സി, സെക്രട്ടറി എബിന്‍ തോമസ് കണിയാംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ജസ്റ്റിന്‍ വെള്ളാപ്പള്ളിക്കുഴിയില്‍, ജോസുകുട്ടി താളിവേലില്‍, ടോണി മാക്കീല്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. 145 യുവജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.