‘ലൂമിന 2018’ ഏകദിന സെമിനാർ സംഘടിപ്പിച്ചു

താമരശ്ശേരി അതിരൂപതയുടെ മതബോധന കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ കൂരാച്ചുണ്ട് ഫൊറോനാ തലത്തിലുള്ള പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥിക്കൾക്കായി ഏകദിന സമ്മേളനം സംഘടിപ്പിച്ചു. ലൂമിന 2018 എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനം ഫൊറോനാ ഡറക്ടർ ഫാ. ജെയിംസ് വമാറ്റത്തിൽ ഉദ്‌ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ അരുൺ വടക്കേൽ അധ്യക്ഷത വഹിച്ചു.

കാലടി ആത്മമിത്ര ഡയറക്ടറും കൗൺസിലറുമായ ഫാ. ടോബി എസ് ജെ ക്ലാസ് എടുത്തു. പതിമൂന്നു ഇടവകകളിൽ നിന്നായി 400 ഓളം വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.