ആവേശത്തിൽ മുങ്ങി യൂത്ത് എലൈവ് കൺവെൻഷൻ

ചങ്ങനാശേരിയെ ആവേശത്തിൽ മുക്കി യൂത്ത് എലൈവ് കൺവെൻഷൻ നടന്നു. യുവജനങ്ങൾ നന്മയിലും സ്നേഹത്തിലും വളരണം എന്നും സേവനത്തിന്റെ ഉദാത്ത മാതൃകകൾ ആകണം എന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു.

പ്രളയകാലത്തു യുവജനങ്ങളുടെ സഹായം വളരെ നിർണ്ണായകമായിരുന്നു. അതുപോലെ തന്നെ ആവശ്യ ഘട്ടങ്ങളിൽ സമൂഹത്തിൽ നിസ്വാർത്ഥ സേവനത്തിന്റെ മാതൃകകളായി മറുവാൻ യുവജനങ്ങൾക്ക്‌ കഴിയണം. ഒപ്പം തന്നെ ആധുനിക മാധ്യമങ്ങളെ തിരിച്ചറിവോടെ ഉപയോഗിക്കുവാൻ കഴിയുകയും വേണം. ബിഷപ്പ് ഓർമിപ്പിച്ചു.

തലശേരി സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, സിനി ആർട്ടിസ്ററ് സിജോയ് വർഗ്ഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു. വൈകുന്നേരം എസ്ബി കോളേജിൽ നിന്നുള്ള വർണ ശബളമായ യുവജന റാലിയോടെ സമ്മേളനം അവസാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.