തിരുവനന്തപുരം രൂപതയിലെ യുവ വൈദികൻ നിര്യാതനായി

തിരുവനന്തപുരം ലത്തീൻ രൂപതയിലെ യുവവൈദികൻ നിര്യാതനായി. പാളയം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സഹവികാരിയായ ഫാ. ജോൺസൻ മുത്തപ്പൻ ആണ് മരണമടഞ്ഞത്. 31 വയസായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ വർഷം ആണ് ഫാ. ജോൺസൻ മുത്തപ്പനും അദ്ദേഹത്തിൻറെ സഹോദരൻ ഫാ. ജോയി മുത്തപ്പനും പൗരോഹിത്യം സ്വീകരിച്ചത്. മൃതസംസ്കാരം  പിന്നീട്.

സ്പോർട്സ് താരവും മീഡിയ കമ്മീഷൻ പ്രവർത്തങ്ങളുടെ വലിയ സഹായിയും ആയിരുന്ന വൈദികന്റെ നിര്യാണം ഇടവക ജനങ്ങളെയും കുടുംബാംഗങ്ങളെയും ഒരുപോലെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. ഈ വൈദിക സഹോദരങ്ങളെ കുറിച്ചു മുൻപ് ലൈഫ് ഡേ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ ചേർക്കുന്നു.

ചേട്ടൻ ഗുസ്‍തിക്കാരൻ, അനിയൻ പാട്ടുകാരൻ: ഇപ്പോൾ ഇരുവരും പുരോഹിതർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.