വള്ളം മുങ്ങി വൈദികൻ മരിച്ചു

നേര്യമംഗലത്തിനു സമീപം വള്ളം മുങ്ങി കോതമംഗലം രൂപതാംഗമായ യുവവൈദികൻ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളേജിലെ എംഫിൽ വിദ്യാർത്ഥിയായ ഫാ. ജോൺ പടിഞ്ഞാട്ടുവയലിൽ (33) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6:30-നു പെരിയാറിൽ വച്ചായിരുന്നു അപകടം.

ഫാ. ജോണിന് ഒപ്പമുണ്ടായിരുന്ന രണ്ടു വൈദികർ രക്ഷപെട്ടു. അപകടം നടന്നയുടനെ സമീപത്തുണ്ടായിരുന്ന വള്ളത്തിലെ ആളുകൾ എത്തുകയും മൂന്നുപേരെയും കരയ്ക്ക് എത്തിക്കുകയും ചെയ്തുവെങ്കിലും ഫാ. ജോണിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

മൃതദേഹം ധർമ്മഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.