ബെയ്റൂട്ട് സ്ഫോടനം: കയ്യിൽ ചേർത്തുപിടിച്ച കുരിശ് മരണത്തിലും വിട്ടുകളയാതെ ഒരു ചെറുപ്പക്കാരൻ

കയ്യിൽ ചേർത്തുപിടിച്ചിരുന്ന കുരിശുരൂപം മരണത്തിലും അദ്ദേഹം കൈവിട്ടില്ല. ജോ ഏലിയാസ് അകിക്കി എന്ന 23 വയസുകാരൻ ബെയ്റൂട്ട് ദുരന്തത്തിന്റെ കണ്ണുനനയിക്കുന്ന ഓർമ്മയായി അവശേഷിക്കുന്നു. ആഗസ്റ്റ് 7 -നാണ് കൈയ്യിൽ കുരിശുമായി അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ജോയുടെ മൃതദേഹം കണ്ടെത്തിയത്.

നോട്രേ ഡാം – ലൂയിസ് യൂണിവേഴ്സിറ്റിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന ജോ തന്റെ പഠനത്തിന് ആവശ്യമായ പണം സമ്പാദിക്കാനായിട്ടാണ് ബെയ്റൂട്ട് തുറമുഖത്ത് ജോലി ചെയ്തത്. അതിനിടയിലാണ് ഈ അപകടം. പ്രാർത്ഥിച്ചുകൊണ്ട് മരിച്ച ഈ ചെറുപ്പക്കാരൻ തകർന്ന കെട്ടിടത്തിനടിയിൽ മൂന്ന് ദിവസമായി കുടുങ്ങിക്കിടന്ന ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. തന്റെ കൈയിൽ ഉണ്ടായിരുന്ന കുരിശിൽ മുറുകെ പിടിച്ചു, അദ്ദേഹം അവസാന ശ്വാസം വരെ. അവൻ പ്രാർത്ഥിച്ചുകൊണ്ട് മരിച്ചു, നിശബ്ദമായി.

ഇതുവരെ 150 ലധികം പേർ മരിക്കുകയും അയ്യായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബെയ്റൂട്ട് സ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെയും രാജ്യം പുറത്തുവന്നിട്ടില്ല. പരിക്കേറ്റവരിൽ 120 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.