കോവിഡ് ബാധിച്ച കുടുംബങ്ങളിലേക്ക് ക്രിസ്തുമസ് ചൈതന്യം എത്തിച്ചു കൊളംബോയിലെ യുവജനങ്ങൾ

കോവിഡ് നിയന്ത്രണങ്ങൾ മൂലം പുറത്തിറങ്ങാൻ കഴിയാത്ത ആളുകളിലേക്ക്‌ ക്രിസ്തുമസ് ചൈതന്യവുമായി കടന്നു വന്നു കൊളംബോയിലെ യുവജനങ്ങൾ. സൺഡേ സ്കൂൾ അധ്യാപകരും വിദ്യാര്‍ത്ഥികളും കരോൾ ഗാനങ്ങളും ആശംസകളുമായി കോവിഡ് ബാധമൂലം പുറത്തിറങ്ങാൻ കഴിയാത്തവരുടെ വീടുകൾക്ക് മുന്നിലേയ്ക്ക് എത്തുകയും അവർക്കു അകലെ നിന്നുകൊണ്ട് ആശംസകൾ നേരുകയും ആയിരുന്നു.

കൊളംബോ അതിരൂപതയിൽ ക്രിസ്തുമസിനോട് അടുത്തു നടന്ന പരിപാടിയിൽ ഏകദേശം അൻപതോളം മതാധ്യാപകരും വിദ്യാർത്ഥികളും ഭാഗമായി. നിയന്ത്രണങ്ങൾ കാരണം അനങ്ങാൻ കഴിയാത്ത നിരവധി ആളുകൾക്ക് ക്രിസ്മസ് എത്തിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി ഇത് മാറി. കോവിഡ് കാരണം, വിശ്വാസികൾക്ക് അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒത്തുകൂടാൻ കഴിയുകയില്ല. അവർക്ക് കുർബാനയ്ക്കു പോകാൻ സാഹചര്യവുമില്ല. സെന്റ് നിക്കോളാസ് സൺഡേ സ്കൂളിലെ അദ്ധ്യാപകൻ സെബാസ്റ്റ്യൻ വിൻസെന്റ് വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് മതാധ്യാപകരും കുട്ടികളും ചേർന്ന് ക്രിസ്തുമസ് ആഘോഷമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.