‘യോദ്ധാവ്’ കർമ്മപദ്ധതി ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ ഇടയിൽ വർദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരള പോലീസ് നടപ്പിലാക്കുന്ന ‘യോദ്ധാവ്’ കർമ്മപദ്ധതിയുടെ ഉദ്ഘാടനം കൊച്ചി സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണർ ഓഫ് പോലീസ് എസ്. ശശിധരൻ ഐ.പി.എസ് നിർവ്വഹിച്ചു.

വടുതല ആർച്ചുബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക്ക് സ്‌കൂളും രാജഗിരി കോളേജും സംയുക്തമായി മുളവുകാട്, എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങൾ ലഹരിവിമുക്തമാക്കുന്നതിന്റെ ഭാഗമായി സിമത്തേരിമുക്ക് കാർമ്മൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് കെ.എ. അബ്ദുൾ സലാം, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സി. ജയകുമാർ, മഞ്ഞുമ്മൽ കാർമ്മലൈറ്റ് പ്രൊവിൻഷ്യാൾ റവ. ഡോ. തോമസ് മരോട്ടിക്കപറമ്പിൽ, സ്കൂൾ മാനേജർ ഫാ. ഷിബു സേവ്യർ, സർക്കിൾ ഇൻസ്പെക്ടർ ബ്രിജുകുമാർ, ജില്ലാ കോർഡിനേറ്റർ പി. ബാബു ജോൺ, നശാ മുക്ത് ഭാരത് അഭിയാൻ മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.