കുടുംബവർഷത്തിൽ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളുമായി പാലാ രൂപത

കുടുംബ വർഷത്തോട് അനുബന്ധിച്ചു കുടുംബങ്ങളെ കൂടുതൽ വിശാലമാക്കുന്നതിനു സഹായിക്കുന്ന പദ്ധതികളും പ്രഖ്യാപനങ്ങളുമായി ശ്രദ്ധേയമാവുകയാണ് പാലാ രൂപത. കൂടുതൽ കുട്ടികളുള്ള കുടുബങ്ങൾക്ക് സഹായകമാകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് രൂപത പുറപ്പെടുവിച്ചിരിക്കുന്നത്. ‘ദൈവസ്നേഹത്തിന്റെ സന്തോഷം ജീവിക്കുക’ എന്ന ആപ്തവാക്യത്തിൽ ഊന്നിയ കുടുംബവർഷാചാരണത്തോടു അനുബന്ധിച്ചു രൂപത പുറത്തിറക്കിയ പ്രഖ്യാപനങ്ങൾ ഇവയാണ്.

1. 2000 -ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപത ഫാമിലി അപ്പസ്‌തോലേറ്റ് വഴി പ്രതിമാസം 1,500 രൂപ സാമ്പത്തിക സഹായം.

2. ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലായിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ നിന്നും സ്കോളർഷിപ്പോടെ പഠനം.

3. ഒരു കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലായിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നും സൗജന്യമായി നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.