മാര്‍പാപ്പയ്ക്ക് ക്രിസ്തുമസ് സമ്മാനവുമായി റെനോ

ഫ്രാന്‍സിസ് പാപ്പായ്ക്ക് ക്രിസ്മസ് സമ്മാനവുമായി മുന്‍നിര വാഹന നിര്‍മാതാക്കളായ റെനോ. ഡസ്റ്ററിന്റെ ചെറു വാഹനമാണ് പാപ്പയ്ക്കുള്ള സമ്മാനം. പോപ് മൊബീലിലെ സൗകര്യങ്ങള്‍ സഹിതമാണു ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് വാഹനം സമ്മാനിച്ചിരിക്കുന്നത്.

സാധാരണ ഡസ്റ്ററിലെപോലെ അഞ്ചു സീറ്റുകള്‍ തന്നെയാണ് പാപ്പയ്ക്ക് സമ്മാനിച്ച വാഹനത്തിലുമുള്ളത്. എന്നാല്‍, വിശ്വാസികള്‍ക്കായുള്ള പൊതുസന്ദര്‍ശനവേളയില്‍ പാപ്പായ്ക്ക് വാഹനത്തില്‍ ദീര്‍ഘസമയം സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ ഡസ്റ്ററിന്റെ പിന്‍സീറ്റ് കൂടുതല്‍ സുഖകരമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ‘പോപ് മൊബീലു’കളിലെ സ്ഥിരം സംവിധാനങ്ങളും ഈ ഡസ്റ്ററിലുണ്ട്.

വലിപ്പമേറിയ സണ്‍റൂഫ്, മേല്‍ക്കുരയില്‍ ഘടിപ്പിച്ച ഗ്രാബ് ഹാന്‍ഡല്‍, പാപ്പയെ വ്യക്തമായി കാണാന്‍ അവസരമൊരുക്കുന്ന സ്ഫടിക കാബിനറ്റ് തുടങ്ങിയവയൊക്കെ വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ലതര്‍ ഇന്റീരിയര്‍ സഹിതമെത്തുന്ന ഡസ്റ്ററിന് വെള്ള നിറമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ