വത്തിക്കാനില്‍ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു

വത്തിക്കാനില്‍ ക്രിസ്തുമസിന് ഒരുക്കമായി ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. ഡിസംബര്‍ 11 ന് വൈകിട്ട് 4,30 ന് ആണ് വത്തിക്കാനിലെ സാന്‍ പിയത്രോ ചത്വരത്തില്‍ വച്ച് പൊതു ദര്‍ശനത്തിനായി ദീപങ്ങള്‍ തെളിയിക്കുന്നത്.

ക്രിസ്തുമസിന് ഒരുക്കമായ ക്രിസ്തുമസ് ട്രീ സ്വിച്ച് ഓണ്‍ കര്‍മ്മം ഡിസംബര്‍ 11 നാണ് വത്തിക്കാന്‍ നയതന്ത്ര വിഭാഗം പ്രസിഡന്റ് കര്‍ദിനാള്‍ ജുസ്സപ്പേ ബെര്‍ത്തല്ലോയും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഫെര്‍ണാണ്ടോയും ഒരുമിച്ച് നിര്‍വഹിക്കുന്നത്. കൊറോണ വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഓരോ ക്രിസ്തുമസ് ട്രീയും നമ്മെ ഓര്‍മിപ്പിക്കുന്നത്.

വത്തിക്കാന്‍ ചത്വരത്തിലെ ഒബ്ലിസ്‌കിന്റെ അടുത്താണ് ഈ വര്‍ഷവും ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്. ഇത്തവണ 28 മീറ്റര്‍ ഉയരമുള്ള സ്പ്രൂചെ വിഭാഗത്തില്‍ പെടുന്ന പൈന്‍ മരമാണ് സ്ലോവേനിയയില്‍ നിന്നാണ് കൊണ്ടുവന്നിരിക്കുന്നത്. സ്ലോവേനിയയിലേ കൊഛോയോയെ എന്ന സ്ഥലത്ത് നിന്നാണ് മരം കൊണ്ടുവന്നിരിക്കുന്നത്. ഈ സ്ഥലത്തിന് 90% വും വനമേഖല യാണ്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ, 300 വര്‍ഷം പഴക്കമുള്ള മരം സ്ലോവേനിയയില്‍ (61.80 മീറ്റര്‍) ആണ് ഉള്ളത്. ജനുവരി 10 വരെ പുല്‍ക്കൂടും, ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ ഉണ്ടാകും എന്ന് വത്തിക്കാന്‍ മീഡിയ വിഭാഗം അറിയിച്ചു.

ഫാ. ജിയോ തരകന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.