ആഗോളതലത്തിൽ ക്രൈസ്തവ പീഡനങ്ങൾ വർദ്ധിക്കുന്നു; നിസ്സംഗത പുലർത്തി മാധ്യമങ്ങൾ

ലോകത്തിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ വർദ്ധിക്കുമ്പോഴും മുഖ്യധാരാ മാധ്യമങ്ങൾ നിസ്സംഗത പുലർത്തുകയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ക്രിസ്തീയപീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്കുള്ള താല്പര്യക്കുറവിനെ ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിരുന്നു. ഇത് തെളിയിക്കുന്നതാണ് പുതിയ പഠനങ്ങൾ.

മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗേറ്റ് സ്റ്റോൺ ഇൻസ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ക്രിസ്ത്യാനികൾക്കു നേരെ എക്സ്ട്രീമിസ്റ്റ് ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ലോകത്ത് 300 മില്യനോളം ആളുകളാണ് വിവിധ തരത്തിലുള്ള ആക്രമണങ്ങൾക്ക് വിധേയരാകുന്നത്.

മുസ്ലിം രാജ്യത്ത് ജീവിക്കുന്ന ക്രിസ്ത്യാനികൾ ഓരോ നിമിഷത്തിലും തങ്ങളുടെ ജീവന് ഭീഷണി നേരിടുന്നുണ്ട്. ക്രിസ്ത്യാനികൾ, തങ്ങളുടെ വിശ്വാസത്തിന്റെ പേരിലാണ് കൂടുതലും പീഡനങ്ങൾക്ക് ഇരയാകുന്നത്. ഇത് മുസ്‌ലിം രാജ്യങ്ങളിൽ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിലും വർദ്ധിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എന്നിരുന്നാലും ഈ വിഷയങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ക്രിസ്തീയ വംശഹത്യകൾ റിപ്പോർട്ട് ചെയ്യുന്നതിനും മാധ്യമങ്ങൾ ശ്രമിക്കാറില്ല എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ