കോവിഡ് മഹാമാരി: മെയ് ഒന്നുമുതൽ 31 വരെ നടക്കുന്ന ജപമാല മാരത്തൺ ഫ്രാൻസിസ് പാപ്പാ ആശീർവദിക്കും

കൊറോണ വൈറസ് മഹാമാരിയുടെ അവസാനത്തിനായി മെയ് ഒന്ന് മുതൽ 31 വരെ ലോകമെമ്പാടും നടക്കുന്ന ജപമാല മാരത്തൺ ഫ്രാൻസിസ് പാപ്പാ ഉദ്‌ഘാടനം ചെയ്തു ആശീർവദിക്കും. മെയ് മാസം ലോകത്തിലെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം തന്നെ ജപമാല പ്രാർത്ഥനയുടെ സ്വരം സ്വർഗ്ഗത്തിലേക്കുയരും. ലോകത്തെയാകമാനം തളർത്തിയ വൈറസിന്റെ അവസാനത്തിനായും എല്ലാവരും ആരോഗ്യത്തോടു കൂടിയിരിക്കുവാനും വേണ്ടിയാണു പരിശുദ്ധ അമ്മയോട് ചേർന്ന് പ്രാർത്ഥിക്കുന്നത്.

എല്ലാ വിശ്വാസികളോടും കുടുംബങ്ങളോടും സമൂഹത്തോടും കൂടിച്ചേർന്നു ജപമാല സമർപ്പണം നടത്തുമ്പോൾ ലോകമെമ്പാടുമുള്ള ജനങ്ങൾ പ്രാർത്ഥനാ ജീവിതത്തിലേക്ക് തിരിയുകയും പ്രത്യാശയുള്ളവരായി മാറ്റപ്പെടുകയും ചെയ്യും. 30 പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലാണ് ജപമാല പ്രാർത്ഥന നടത്തപ്പെടുന്നത്. ഇത് വത്തിക്കാന്റെ ഔദ്യോഗിക ചാനലിലൂടെ പ്രാദേശിക സമയം വൈകുന്നേരം ആറു മണിക്ക് സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മെയ് 31 നു ഫ്രാൻസിസ് പാപ്പാ ജപമാല മാരത്തണിന് സമാപന സന്ദേശം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.