ആഗോള കത്തോലിക്കാ സഭയിൽ ഇന്ന് ലോകസമാധാന ദിനം

ജനുവരി ഒന്നാം തീയതിയായ ഇന്ന് ആഗോള കത്തോലിക്കാ സഭ ലോകസമാധാന ദിനമായി ആചരിക്കുകയാണ്. ലോകത്തിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആഹ്വാനം ചെയ്യുന്ന ദിനമാണ് ഇത്. ഈ വർഷം ലോകസമാധാന ദിനത്തിന്റെ 55-ാം വാർഷികമാണ് ആഘോഷിക്കുന്നത്.

“ലോകസമാധാന ദിനത്തിൽ, കത്തോലിക്കാ സഭ വിശ്വാസികളെ പരിശുദ്ധാത്മാവിന്റെ ദാനമായ സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഹ്വാനം നൽകുന്നു. അങ്ങനെ അത് മനുഷ്യരാശിയുടെ ഭാവിചരിത്രത്തിന്റെ വളർച്ചക്ക് മുതൽക്കൂട്ടാകുന്നു” – വി. പോൾ ആറാമൻ, 1968 ജനുവരി ഒന്നിന് ലോകസമാധാന ദിനം ആദ്യമായി ആചരിച്ചപ്പോൾ പറഞ്ഞു.

“രാഷ്ട്രങ്ങൾക്കിടയിൽ ക്രിയാത്മകമായ സംവാദം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കിടയിലും യുദ്ധങ്ങളും സംഘർഷങ്ങളും വർദ്ധിച്ചുവരികയാണ്. രോഗങ്ങൾ, പാരിസ്ഥിതിക തകർച്ച, ഭിന്നത, സാമ്പത്തികതയിലൂന്നിയ പ്രവർത്തികളുടെ അനന്തരഫലങ്ങൾ തുടങ്ങിയ തിന്മകളും വർദ്ധിച്ചുവരികയാണ്. ഇതെല്ലാം പാവപ്പെട്ടവർക്ക് ലഭിക്കേണ്ട നീതിയും സമാധാനവും അവർക്ക് ലഭ്യമാക്കാതെ അവരുടെ ജീവിതത്തെ കൂടുതൽ വഷളാക്കുക്കയാണ്. തലമുറകൾ തമ്മിലുള്ള സംഭാഷണവും വ്യക്തികളുടെ വിദ്യാഭ്യാസവും ജോലിയും ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ഉപകരണങ്ങളാണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.