ദൗത്യം, വിശ്വാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലോക നഴ്സുമാരുടെ കോൺഗ്രസ്

നാലു വർഷത്തിലൊരിക്കൽ നടക്കുന്ന ലോക നഴ്സുമാരുടെ സമ്മേളനത്തിൽ ദൗത്യം, വിശ്വാസം എന്നീ കത്തോലിക്കാ മൂല്യങ്ങളായിരിക്കും പ്രധാന ആപ്തവാക്യം. ആഗസ്റ്റ് രണ്ടു മുതൽ നാലു  വരെ പോളണ്ടിലെ ചെസ്റ്റക്കോവയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തീർത്ഥാടനകേന്ദ്രത്തിൽ വച്ചാണ് ഈ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ നഴ്‌സുമാർ, അധ്യാപകർ, ഗവേഷകർ തുടങ്ങി ആരോഗ്യരംഗത്തെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും.

ഇന്റർനാഷണൽ കാത്തലിക് കമ്മിറ്റി ഓഫ് നഴ്സസ് ആൻഡ് പ്രാക്റ്റീഷണേഴ്‌സ് ആണ് സമ്മേളനത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നത്. “ആത്മീയപ്രഭാഷണങ്ങൾ കൊണ്ടും മലേഷ്യയിലെ കാടുകളിൽ മുതൽ പോളണ്ടിലെ തെരുവുകളിൽ വരെ സേവനം ചെയ്യുന്ന നഴ്സുമാരുടെ അനുഭവകഥകൾ കൊണ്ടും ഈ ദിവസങ്ങൾ സമ്പന്നമായിരിക്കും” – സമ്മേളനത്തിൽ പങ്കെടുക്കുന്ന നേഴ്സ് ആയ ജാനറ്റ് മാൻഡി പറഞ്ഞു.

യുണൈറ്റഡ് ഇൻ മിഷൻ, യുണൈറ്റഡ് ഇൻ ഫെയ്ത് എന്ന പ്രത്യേക വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് സമ്മേളനം നടക്കുന്നത്. നഴ്സുമാരുടെ സഹനങ്ങളും തൊഴിലിന്റെ പ്രത്യേകതകളും കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അവർ നൽകുന്ന സേവനത്തെയുമെല്ലാം പ്രത്യേകം എടുത്തുകാണിച്ചു കൊണ്ടാണ് സമ്മേളനം നടക്കാൻ പോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.