ലോക മിഷൻ ഞായർ ദിനം: മിഷനറിമാർക്ക് പിന്തുണ നല്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാ

ലോകത്തിൽ സുവിശേഷം വേല ചെയ്യുന്ന മിഷനറിമാർക്ക് പിന്തുണ നൽകേണ്ടത് ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ. ലോക മിഷൻ ഞായർ ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ 18 -ന് ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ലോകത്തിൽ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വക്താക്കളാകാൻ ഉള്ള ക്ഷണമാണ് ഓരോ ക്രൈസ്തവനുമുള്ളത്. ലോകത്തിൽ സുവിശേഷം അറിയിക്കുന്ന മിഷനറിമാർ, വൈദികർ, അൽമായ പ്രേഷിതർ എന്നിവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അവർക്ക് നമ്മുടെ ശക്തമായ പിന്തുണ നൽകാം. പ്രാർത്ഥനയിൽ ഉള്ള ഉറപ്പും ബലവുമാണ് ഓരോ മിഷനറിക്കും കരുത്ത് നൽകുന്നത്. അതിനാലാണ് എല്ലാ വർഷവും ഈ ദിവസം മിഷനറിമാർക്ക് വേണ്ടി പ്രാർത്ഥിക്കാനായി പ്രത്യേകം മാറ്റിവെച്ചിരിക്കുന്നത്.” -പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.