കുടുംബങ്ങളുടെ ആഗോളസംഗമത്തിന്റെ വിഷയം പ്രഖ്യാപിച്ച് മാർപാപ്പ

2021 ജൂൺ 23 മുതൽ 27 വരെ നടക്കുന്ന ആഗോള കുടുംബസംഗമത്തിന്റെ പ്രധാന ചിന്താവിഷയം പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. ‘കുടുംബസ്നേഹം: വിശുദ്ധിയിലേയ്ക്കുള്ള വിളിയും മാർഗ്ഗവും’ എന്നതാണ് ചിന്താവിഷയം.

അനുദിനജീവിതത്തിൽ കുടുംബത്തിനുള്ള പ്രാധാന്യവും സ്വാധീനവും, ‘കുടുംബത്തിലെ സ്നേഹം: വിശുദ്ധിയിലേയ്ക്കുള്ള വിളിയും മാർഗ്ഗവും’ എന്ന് പഠിപ്പിക്കുകയാണ് ഈ വിഷയം, പ്രധാന ചിന്താവിഷയമായി സ്വീകരിക്കാനുള്ള കാരണം. കുടുംബത്തിൽ ഓരോ അംഗവും വഹിക്കുന്ന പ്രത്യേക ദൗത്യത്തെക്കുറിച്ചും ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കപ്പെടുന്നതിനെക്കുറിച്ചുമെല്ലാം സംഗമത്തിൽ ചർച്ച ചെയ്യപ്പെടും.

സഭയുടെ ഏറ്റവും ആകര്‍ഷകമായ രൂപം എന്ന നിലയിലാകും കുടുംബത്തെക്കുറിച്ചുള്ള ചർച്ചകൾ നയിക്കപ്പെടുകയെന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ