പകർച്ചവ്യാധിയെ രാഷ്ട്രീയനേട്ടത്തിനായി ലോകനേതാക്കൾ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പാ

രാഷ്ട്രീയ എതിരാളികളെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ആയുധമായി കോവിഡ് മഹാമാരിയെ സർക്കാരും രാഷ്ട്രീയ നേതാക്കളും അധികാരികളും കാണരുത്. പകരം അനുയോജ്യമായ പരിഹാരം കണ്ടെത്തുന്നതിന് ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ലാറ്റിനമേരിക്കയിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചുള്ള ഒരു വെർച്വൽ സെമിനാറിൽ പങ്കെടുത്തവർക്ക് നൽകിയ വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ഈ ഗുരുതരമായ പ്രതിസന്ധിയെ തിരഞ്ഞെടുപ്പിന്റെയോ മറ്റേതെങ്കിലും വ്യക്തി താത്പര്യങ്ങൾക്കോ ആയിട്ട് ഉപയോഗിക്കരുത്. പൊതു നന്മയ്ക്കായി ചെയ്യുന്ന ഒരു കാര്യത്തെ സ്വന്തം താത്പര്യത്തിന് അനുസരിച്ച് ഉപയോഗിക്കുന്നത് തെറ്റായ പ്രവണതയാണ്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.