ശ്രവിക്കാന്‍ പഠിക്കുക: ലോക ആശയവിനിമയദിന സന്ദേശത്തില്‍ മാര്‍പാപ്പാ

2022 -ലെ ലോക ആശയവിനിമയ ദിനത്തിനായുള്ള തന്റെ സന്ദേശത്തില്‍ ലോകത്തോട്, ‘ശ്രവിക്കാന്‍ വീണ്ടും പഠിക്കാന്‍’ ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെടുന്നു. ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരി എല്ലാവരെയും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബാധിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ശ്രവിക്കപ്പെടേണ്ടതിനും ആശ്വസിക്കപ്പെടേണ്ടതിനും ആവശ്യമുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്ന ഇത്തവണത്തെ പ്രമേയം ശരിയായ അറിവിനും കേള്‍വി അത്യാവശ്യമാണ് എന്ന് ഉദ്‌ബോധിപ്പിക്കുന്നതായും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സത്യത്തിനായുള്ള അന്വേഷണം ആരംഭിക്കുന്നത് കേള്‍ക്കുന്നതിലൂടെയാണ്. അതുപോലെ തന്നെയാണ് സാമൂഹിക ആശയവിനിമയ മാര്‍ഗ്ഗങ്ങളിലൂടെയുള്ള സാക്ഷ്യവും. ഓരോ പരസ്പരസംഭാഷണവും ഓരോ ബന്ധവും തുടങ്ങുന്നത് കേള്‍വിയിലൂടെയാണ്. ഇക്കാരണത്താല്‍, പരസ്പരം ആശയവിനിമയം നടത്തുന്നവരെന്ന നിലയിലും തൊഴില്പരമായും വളരാന്‍ നമ്മള്‍ എങ്ങനെ കൂടുതലായി മറ്റുള്ളവരെ കേള്‍ക്കണമെന്ന് എങ്ങനെ വീണ്ടും പഠിക്കണമെന്നും നാം അറിയേണ്ടതുണ്ട്.

മറ്റുള്ളവരെ എങ്ങനെയാണ് ശ്രവിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്ന് യേശു തന്നെ നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്ന് സുവിശേഷം ഉദ്ധരിച്ച് പാപ്പാ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ശ്രവിക്കാന്‍ ധൈര്യം ആവശ്യമാണെന്നും തുറവിയുള്ളതും മുന്‍വിധികളില്ലാത്തതും സ്വതന്ത്രവുമായ ഒരു ഹൃദയം ഇതിന് ആവശ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.