ഇന്ത്യയിൽ കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമായി പ്രത്യേക പരിഗണനയ്ക്ക് ആഹ്വാനം

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനമായ സെപ്റ്റംബർ 27 -ന് ഇന്ത്യയിലെ ലാറ്റിൻ ബിഷപ്പുമാരുടെ കുടിയേറ്റ കമ്മീഷൻ പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. ഒപ്പം ഈ പകർച്ചവ്യാധിയുടെ സമയങ്ങളിൽ അവർ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് വിക്ടർ ഹെൻറി താക്കൂർ. ലോകത്താകമാനം 272 ദശലക്ഷം കുടിയേറ്റക്കാരാണുള്ളത്. ഇത് ആഗോള ജനസംഖ്യയുടെ 3.5 ശതമാനം വരും.

1970 -മുതൽ, അവർ ജനിച്ച സ്ഥലമല്ലാതെ മറ്റൊരു രാജ്യത്ത് താമസിക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചു. ഭൂരിഭാഗം കുടിയേറ്റക്കാരും ഇന്ത്യയിൽ നിന്നാണ് വരുന്നത്. അമേരിക്കയാണ് അവരുടെ പ്രധാന  ലക്ഷ്യസ്ഥാനം.”കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ഒരു കുറിപ്പിൽ പറയുന്നു. ഈ വർഷം കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും 106-ാ മത് അന്താരാഷ്ട്ര ദിനമാണ്.

ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിൽ ആയിരിക്കുന്ന ഈ സാഹചര്യത്തിൽ, കുടിയേറ്റക്കാരും അഭയാർത്ഥികളും ഈ ആഗോള പകർച്ചവ്യാധി മൂലം വളരെയധികം ദുരിതമനുഭവിക്കുന്നു. അതിനാൽ കുടിയൊഴിപ്പിക്കപ്പെട്ട 41 ദശലക്ഷത്തിലധികം വരുന്ന ആളുകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ കത്തോലിക്കാ സഭ പദ്ധതിയിടുന്നു. മാർപ്പാപ്പയും അഭയാർത്ഥികളുടെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ചു. കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമുള്ള സന്ദേശങ്ങളിൽ, യേശുക്രിസ്തുവും കുട്ടിയായി ഈജിപ്തിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനായി എന്നും പാപ്പാ കുറിച്ചു. സമകാലിക ലോകം നേരിടുന്ന വെല്ലുവിളികളിലൊന്നാണ് ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ വേദനയെന്ന് 2020 ജനുവരിയിൽ  ലോക നേതാക്കൾക്ക് പാപ്പാ നൽകിയ സന്ദേശത്തിലും പറയുന്നുണ്ട്.

ഈ ഒരു സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ രൂപതകളും കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും ആർച്ച് ബിഷപ്പ് വിക്ടർ ഹെൻറി താക്കൂർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.