മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള പ്രഥമ ലോകദിനത്തിലേയ്ക്കുള്ള പ്രാര്‍ത്ഥനയും പാപ്പായുടെ സന്ദേശവും

ഈ ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്ച (25/07/21), മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള പ്രഥമ ലോകദിനം ആഗോളസഭാതലത്തില്‍ ആചരിക്കുന്നതിനോടനുബന്ധിച്ച് ആരാധനയ്ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗം ഒരു പ്രാര്‍ത്ഥന പുറത്തിറക്കിയിരിക്കുകയാണ്.

പ്രാര്‍ത്ഥന ഇപ്രകാരമാണ്…

കര്‍ത്താവേ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു…
അങ്ങയുടെ സംരക്ഷണമേകുന്ന സാന്നിധ്യത്തെയോര്‍ത്ത്..
ഏകാന്തതയുടെ നിമിഷങ്ങളിലും അങ്ങാണ് എന്റെ പ്രത്യാശയും ആത്മവിശ്വാസവും..
ചെറുപ്പം മുതലേ അങ്ങാണ് എന്റെ ഉറപ്പുള്ള പാറയും അഭയകേന്ദ്രവും..
എനിക്ക് ഒരു കുടുംബത്തെ നല്‍കിയതിനെ ഓര്‍ത്ത് ഞാന്‍ നന്ദി പറയുന്നു..
ഇത്രയും വലിയ ഒരു ജീവിതം നല്‍കിയതിനും നന്ദി..
സന്തോഷത്തിന്റേയും സന്താപത്തിന്റേയും നിമിഷങ്ങള്‍ നല്‍കിയതിനെ ഓര്‍ത്ത് നന്ദി…
നിറവേറിയ സ്വപ്‌നങ്ങളേയും ഇനിയും അവശേഷിക്കുന്ന ആഗ്രഹങ്ങളേയും കുറിച്ച് നന്ദി പറയുന്നു…
ഫലദായകമായ ഈ നിമിഷത്തിന് അങ്ങേയ്ക്ക് നന്ദി..
കര്‍ത്താവേ എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ..
എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണമേ..
എന്നേക്കാള്‍ വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനുള്ള കൃപ എനിക്ക് നല്‍ണമേ…
സ്വപ്‌നങ്ങള്‍ അവസാനിപ്പിക്കാതിരിക്കാനും അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ച് പുതു തലമുറയോട് സംസാരിക്കാനും എനിക്ക് സാധിക്കട്ടെ..
പരിശുദ്ധ പാപ്പായെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യണമേ..
സുവിശേഷം ലോകാതിര്‍ത്തികള്‍ വരേയും എത്തട്ടെ..
ലോകത്തെ നവീകരിക്കുന്നതിനായി അങ്ങയുടെ പരിശുദ്ധാത്മാവിനെ അയയ്ക്കണമേ..
മഹാമാരിയും യുദ്ധങ്ങളും അവസാനിക്കുകയും പാവപ്പെട്ടവര്‍ ആശ്വസിപ്പിക്കപ്പെടുകയും ചെയ്യട്ടെ..
തളര്‍ച്ചയില്‍ എന്നെ താങ്ങിനിര്‍ത്തണമേ..ജീവിതം അതിന്റെ പൂര്‍ണതയില്‍ ജീവിച്ചു തീര്‍ക്കാന്‍ എന്നെ അനുവദിക്കണമേ..
അങ്ങ് നല്‍കുന്ന ഓരോ നിമിഷവും അങ്ങയുടെ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ട് അവസാനം വരേയും ജീവിക്കാന്‍ എന്നെ സഹായിക്കണമേ…

ആമ്മേന്‍…

മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള പ്രഥമ ലോകദിനത്തില്‍ മാര്‍പാപ്പ ട്വിറ്ററിലൂടെ സന്ദേശവും നല്‍കി.

പാപ്പാ തന്നെ ഏര്‍പ്പെടുത്തിയ ഈ ദിനാചരണത്തിന്റെ വിചിന്തന പ്രമേയം ‘എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും’ (#IamWithYouAlways) എന്ന യേശുവചനം ഹാഷ്ടാഗായുള്ളതാണ് ഈ ട്വിറ്റര്‍ സന്ദേശം.

അതില്‍ പാപ്പാ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

”ഈ കാലഘട്ടത്തില്‍ നാം അനുഭവിക്കുന്ന കഷ്ടപ്പാടുകളില്‍ ഓരോന്നും കര്‍ത്താവ് അറിയുന്നു. ഒറ്റപ്പെടുത്തപ്പെട്ട് ഏകാന്തതയുടെ വേദനാജനകമായ അനുഭവത്തിലൂടെ കടന്നുപോകുന്നവരുടെ ചാരെ അവിടുന്നുണ്ട്; പകര്‍ച്ചവ്യാധി ഉപരി തീവ്രതരമാക്കിത്തീര്‍ത്ത നമ്മുടെ ഏകാന്തതയെക്കുറിച്ച് കര്‍ത്താവ് നിസ്സംഗത പുലര്‍ത്തുന്നില്ല”.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.