വയോധികര്‍ക്കായി ആഗോളദിനം

മുത്തശ്ശീ മുത്തശ്ശന്മാര്‍ക്കും മറ്റു വയോധികര്‍ക്കുമായി ആഗോള ദിനാചരണം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. യേശുവിന്റെ മുത്തശ്ശി മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വി. യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് ഇതിനായി തിരുസഭ മാറ്റിവയ്ക്കുന്നത്. ജൂലൈ 26-നാണ് ആഗോളസഭയില്‍ വി. യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാള്‍ ആഘോഷിക്കുന്നത്. അതുപ്രകാരം ഈ വര്‍ഷം ജൂലൈ 25 -നായിരിക്കും പ്രഥമ വയോധിക ദിനാചരണം.

അറിവിന്റെയും അനുഭവത്തിന്റെയും ഉറവിടമായി വയോധികരെ കാണണമെന്നും പ്രയോജനരഹിതരെന്ന മിഥ്യാധാരണയാല്‍ അവര്‍ പുറത്താക്കപ്പെടരുതെന്നുമുള്ള ഓര്‍മ്മപ്പെടുത്തലോടെയായിരുന്നു പാപ്പയുടെ പ്രഖ്യാപനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.