കുട്ടികൾ അഹിംസയുടെ വക്താക്കളാകണം: വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്

കുട്ടികൾ അഹിംസയുടെ വക്താക്കളാകണമെന്നു വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് അഭിപ്രായപ്പെട്ടു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താനും അവരെ ശക്തിപ്പെടുത്താനുമായി ടോഗോയിൽ നടത്തിയ പ്രത്യേക ബോധവൽക്കരണ പരിപാടിയിലാണ് സംഘടന ഇപ്രകാരം അഭിപ്രായപ്പെട്ടത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ഏഴു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേക കർമ്മ പദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ട്.

“ദൈവത്തിനു വേണ്ടി ശുശ്രൂഷ ചെയ്യുവാൻ ഓരോ കുട്ടിയേയും പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് ഈ കർമ്മ പദ്ധതിക്കുള്ളത്. വിവിധ പ്രവർത്തനങ്ങളും ബോധവൽക്കരണവും അതിക്രമങ്ങളെ വളരെ ചെറിയ പ്രായം മുതൽ തന്നെ തിരിച്ചറിയുവാനും ബുദ്ധിപൂർവ്വം തീരുമാനങ്ങളെടുക്കാനും അവരെ ഉദ്ബോധിപ്പിക്കുന്നു,” ഡബ്ള്യു.സി.സിയുടെ എക്യുമെനിക്കൽ അധികാരിയായ അയോക്കോ ബഹുൻ വിൽ‌സൺ പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ 2200 -ഓളം കേസുകളാണ് ബുർകിന ഫാസോ, കാമറൂൺ, ചാഡ്, ടോഗോ എന്നിവിടങ്ങളിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.