ബൈബിള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ബൈബിള്‍ പണ്ഡിതരായ യുവദമ്പതികള്‍

ജറുസലേം: വത്തിക്കാനില്‍ സംഘടിപ്പിച്ചിരിക്കുന്ന ബൈബിള്‍ മത്സരത്തില്‍ മത്സരിക്കാന്‍ ബൈബിള്‍ പണ്ഡിതരായ   യുവമ്പതികള്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അപൂര്‍വ്വത. യെയിര്‍ ഷഹാക്കും ഭാര്യ യെയില്ലി ഫ്രോലിക്കുമാണ് ഈ യുവദമ്പതികള്‍.

ഹീബ്രു ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ബൈബിള്‍ മത്സരം വളരെ കഠിനമാണ്. വാക്യങ്ങളുടെ ശരിയായ രൂപവും സന്ദര്‍ഭങ്ങളും വിശദീരിക്കുക, സ്ഥലങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കുക എന്നീ കാര്യങ്ങളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജറുസലേമില്‍ നടന്ന ബൈബിള്‍ മത്സരത്തില്‍ ഷഹാക്ക് ഒന്നാം സ്ഥാനം നേടിയിരുന്നു, കൂടാതെ ബൈബിള്‍ സംബന്ധിയായ നിരവധി അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ വ്യക്തി കൂടിയാണ് ഷഹാക്ക്. ലോക ബൈബിള്‍ മത്സരത്തില്‍ മികച്ച വിജയം നേടി ചരിത്രം രചിക്കുവാന്‍ ഒരുങ്ങുകയാണ് യുവ ദമ്പതികള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ