വീണിടത്തുനിന്നും എഴുന്നേറ്റവര്‍

ഫാ. അജോ രാമച്ചനാട്ട്

“മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്‍റെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.” (മത്താ. 10 : 33)

Practical Atheists

വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായാത്ത ഒരു വാചകമാണ്. “We are theoretically theists, practically atheists !”. വടവാതൂർ സെമിനാരിയിൽ ദൈവശാസ്ത്ര അധ്യാപകനായിരുന്ന ഒരു വൈദികൻ ഇടയ്ക്ക് ഓർമ്മപ്പെടുത്തിയിരുന്ന ആഴമുള്ള വാക്കുകൾ.

പ്രായോഗിക ജീവിതത്തിൽ പതറിപ്പോകുന്ന അൽപവിശ്വാസികളായ നമ്മളെക്കുറിച്ച് ഇതിലും നന്നായി എങ്ങനെ പറയാനാണ് !

പ്രലോഭനക്കാറ്റിൽ തൊട്ടാവാടി പോലെ വീണുപോകുന്ന, ജീവിതപരീക്ഷണങ്ങളുടെ ചൂടിൽ വെന്തുരുകിപ്പോകുന്ന, അല്പപ്രാണികൾ നമ്മൾ ! അവനറിയുന്നുണ്ടോ ആവോ, തള്ളിപ്പറയുന്നതല്ല, ഏറ്റുപറയാൻ ത്രാണി ഇല്ലാതെ പോകുന്നതാണെന്ന്.

ആ കഥയുടെ അവസാന ഫ്രെയിമിൽ നസറായൻ പത്രോസിനെ ഹൃദയത്തോട് ചേർത്തുപിടിച്ചത് സത്യമാണെങ്കിൽ, സുഹൃത്തേ നമ്മുടെ വീഴ്‌ചകൾക്കും പൊത്തുവരുത്തങ്ങളുണ്ടാകും. !!

ഫാ. അജോ രാമച്ചനാട്ട്