വിശുദ്ധ കുർബാനയും അനുദിന വചനവും: മാർച്ച് 3 മത്തായി 4:1-11

പരാജയപ്പെടുത്തിയ ഈശോ പരാജയപ്പെട്ട പിശാച് ശുശ്രൂഷിച്ച മാലാഖമാർ.

“പിശാച്‌ അവനെ വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന്‌ അവനെ ശുശ്രൂഷിച്ചു”
(മത്തായി 4 : 11).

പിശാചിന്റെ പ്രലോഭനങ്ങളെ പരാജയപ്പെടുത്തുന്ന ഈശോയുടെ ചിത്രം. പിശാചിന്റെ അസാന്നിധ്യം മാലാഖമാരുടെ സാന്നിധ്യത്തിനിടയാക്കുന്നു, അല്ലെങ്കിൽ മാലാഖമാരുടെ സാന്നിധ്യം പിശാചിനെ തുരത്തുന്നു. മാലാഖമാരോടും സകലരോടും ചേർന്ന് ഈശോയ്ക്ക് ആരാധന അർപ്പിക്കുന്ന ഇടമാണ് പരിശുദ്ധ കുർബാന. കുർബാന അർപ്പിക്കാനും സ്വീകരിക്കാനും നമ്മെ യോഗ്യരാക്കുന്നത് നമ്മിലെ പൈശാചികതയുടെ അസാന്നിധ്യമാണ്. പൈശാചികതയെ പരാജയപ്പെടുത്താൽ സഭ നമുക്ക് നൽകിയ കുമ്പാസാരമെന്ന കൂദാശയും, പാപമോചകത്വം ഉൾക്കൊള്ളുന്ന പരിശുദ്ധ കുർബാനയും. ഈ നോമ്പുകാലത്ത് അനുരഞ്ജിതരായി സ്നേഹത്തോടെ ഒരുമയോടെ എല്ലാ ദിവസവും പരിശുദ്ധ കുർബാനയ്ക്കണയാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.