സഹിക്കുന്നവരെ സന്ദര്‍ശിക്കുന്ന സ്ത്രീകൾ ദൈവകരുണയുടെ അടയാളങ്ങൾ

കരുണ പ്രകടിപ്പിക്കുന്ന സ്ത്രീകളെ അനുസ്മരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ആഗസ്റ്റ് പത്തൊൻപതാം തീയതി തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം സൂചിപ്പിച്ചത്.

“ക്ലേശിക്കുന്ന സഹോദരീ-സഹോദരരെ സന്ദർശിക്കാൻ പോകുന്ന എല്ലാ ധീരവനിതകളേയും ഇന്ന് നമുക്ക് സ്മരിക്കാം. അവര്‍ ഓരോരുത്തരും ദൈവത്തിന്‍റെ സാമീപ്യത്തിന്‍റെയും സഹാനുഭൂതിയുടേയും അടയാളങ്ങളാണ്” – പാപ്പാ കുറിച്ചു.

ഇറ്റാലിയന്‍,ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #WomenHumanitarians എന്ന ഹാന്‍ഡിലിലാണ് പങ്കുവച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.