വനിതാ കുടിയേറ്റ കർഷകർക്ക് ആദരവ് നൽകി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതാ കുടിയേറ്റ കർഷകരെ ആദരിച്ചു. തടിയമ്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വനിതാ കുടിയേറ്റ കർഷകരെ ആദരിക്കുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്തു. ചടങ്ങ് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു. വനിത കുടിയേറ്റ കർഷകർ വീടിന്റെയും നാടിന്റെയും വിളക്കാണെന്നും ഇവർ തലമുറകൾക്ക് പ്രകാശം പകർന്നവരാണെന്നും ഈ വിളക്കണയുമ്പോൾ മാത്രമേ അതിന്റെ പ്രസക്തി ഇന്നത്തെ സമൂഹം തിരിച്ചറിയുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ കോട്ടയം അതിരൂപത വികാരി ജനറാൾ  ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഫാ. ബിനു കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. പടമുഖം സേക്രട്ട് ഹാർട്ട് ഫോറോനാ പള്ളി വികാരി ഫാ. ഷാജി പൂത്തറയിൽ, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ. ജോയ്സ് നന്ദികുന്നേൽ, ജിഡിഎസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ എന്നിവർ പ്രസംഗിച്ചു.

ജിഡിഎസ്- ന്റെ വിവിധ സെന്ററുകളിലായി നൂറുകണക്കിന് വനിതാ കുടിയേറ്റ കർഷകരെ ആദരിച്ചതായി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.