നൂറാമത്തെ വയസിലും കുരുത്തോല ഉണ്ടാക്കിയിരുന്ന മുത്തശ്ശി യാത്രയായി

നൂറാമത്തെ വയസിലും കുരുത്തോല ഉണ്ടാക്കിയിരുന്ന ഒരു മുത്തശ്ശിയുണ്ടായിരുന്നു. ഇവിടെയല്ല, അമേരിക്കയിലെ, പെന്‍സില്‍വാനിയയിലെ ഹ്യുസ്വില്ലയിലായിരുന്നു ഫ്ലോറെന്‍സ് റൈഡര്‍ എന്ന് പേരുള്ള ഈ മുത്തശ്ശി ജീവിച്ചിരുന്നത്. പക്ഷേ, ഈ വര്‍ഷത്തെ ഓശാനയ്ക്ക്  കുരുത്തോല ഉണ്ടാക്കാന്‍ കാത്തുനില്‍ക്കാതെ 2017 ജൂലൈ 9 -ന്  മുത്തശ്ശി യാത്രയായി.

ഓശാനപ്പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍ വരുന്നവര്‍ക്ക് കൊടുക്കാനാണ്  ഫ്ലോറെന്‍സ് റൈഡര്‍ ഓലകൊണ്ട് കുരിശുണ്ടാക്കി നല്‍കിയിരുന്നത്. മകളും കൊച്ചുമക്കളും കൂട്ടിന് ഉണ്ടായിരുന്നെങ്കിലും താരം  മുത്തശ്ശി തന്നെയായിരുന്നു. ഒരു ദിവസം 100 കുരിശുകള്‍ വരെ  മുത്തശ്ശി ഒറ്റയ്ക്ക് ഉണ്ടാക്കുമായിരുന്നു.

“എനിക്ക് പള്ളിയില്‍ പോകാന്‍ പറ്റില്ല. പക്ഷേ, പള്ളിയില്‍ വരുന്നവര്‍ക്കായി എന്തെങ്കിലും നല്ല കാര്യം ചെയ്യണം എന്ന് എനിക്കുണ്ട്.”  എന്നായിരുന്നു ഫ്ലോറെന്‍സ് റൈഡര്‍ എന്ന 100 വയസ്സ് കാരി  ഓലകൊണ്ട് കുരിശുണ്ടാക്കി നല്‍കിയിരുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നത്.

ഈ വര്‍ഷത്തെ  ഓശാനപ്പെരുന്നാള്‍  ഫ്ലോറെന്‍സ് റൈഡറും അവരുണ്ടാക്കുന്ന കുരുത്തോല കുരിശുകളും ഇല്ലാതെ ആഘോഷിക്കപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.