വെനിസ്വേലയിലെ രൂപതയിൽ കുമ്പസാരിപ്പിക്കാൻ സന്നദ്ധരായി നാല്പതോളം വൈദികർ

വെനിസ്വേലയിലെ സെൻറ് ക്രിസ്റ്റബൽ രൂപതയിൽ നാല്പതോളം വൈദികരുടെ സഹായത്താൽ നിരവധി വിശ്വാസികൾ അനുരഞ്ജന കൂദാശ സ്വീകരിച്ചു. കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് കുമ്പസാരത്തിനു വേണ്ട സജ്ജീകരണങ്ങൾ പൂർത്തിയാക്കിയത്.

രാവിലെ എട്ട് മണി മുതലായിരുന്നു കുമ്പസാര സമയം. സാൻ ക്രിസ്റ്റൊബാൽ കത്തീഡ്രലിലെ ഓഡിറ്റോറിയത്തിലും പ്ലാസ ജുവാൻ മാൽഡൊണാഡോയിലും നിരവധി ആളുകൾ കുമ്പസാരത്തിനായെത്തി. തുറസായ സ്ഥലങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തിയായിരുന്നു ക്രമീകരണങ്ങൾ നടത്തിയത്.

കുമ്പസാരം നടന്നുകൊണ്ടിരിക്കുമ്പോൾ ദിവ്യകാരുണ്യ ആരാധനയിലും ജപമാലയിലും നിരവധിപ്പേർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.