ഓരോ കാര്യത്തിലും ദൈവഹിതം തിരിച്ചറിയാനുള്ള വഴികള്‍

ഓരോ കാര്യത്തിലും ദൈവഹിതം എന്തെന്ന് തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ദൈവഹിതം തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അതെങ്ങനെ എന്നതാണ് പലര്‍ക്കും അറിയാത്തത്. അതറിയാന്‍ ഇതാ ചില എളുപ്പവഴികള്‍…

1. തുടര്‍ച്ചയായ കുമ്പസാരം

തുടര്‍ച്ചയായ കുമ്പസാരം നമ്മെ പാപങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തും. അത് ദൈവസ്വരം തിരിച്ചറിയാന്‍ നമുക്ക് അവസരമൊരുക്കുകയും ചെയ്യും.

2. സഭയോടൊത്തുള്ള ജീവിതം

സഭയോടും സഭാപ്രബോധനങ്ങളോടും ചേര്‍ന്നുനില്‍ക്കുക. സഭയുടെ പ്രബോധനങ്ങള്‍ക്കനുസരിച്ച് ജീവിക്കുക. സഭയുടെ അവിഭക്ത ഭാഗമാകുക. ഇതും ദൈവസ്വരം തിരിച്ചറിയാനുള്ള വഴിയാണ്.

3. ബൈബിള്‍ വായന

തിരുവചന വായന ജീവിതത്തിന്റെ ഭാഗമാക്കുക. അത് നമുക്ക് ജ്ഞാനം നല്കും. ജീവിതത്തില്‍ മുന്നോട്ടു ചരിക്കാന്‍ ശക്തി നല്കും. അതാവട്ടെ, ദൈവഹിതപ്രകാരമായിരിക്കുകയും ചെയ്യും.

4. ദൈവസ്വരം കേള്‍ക്കാന്‍ സമയം കണ്ടെത്തുക

തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ നമ്മില്‍ പലര്‍ക്കും ദൈവസ്വരം കേള്‍ക്കാന്‍ സമയം ലഭിക്കാറില്ല. നാം നമ്മുടെ പദ്ധതിക്കനുസരിച്ച് ജീവിക്കാന്‍ തത്രപ്പെടുകയാണ്. എന്നാല്‍ ഇനി, അത് നിര്‍ത്തി ദൈവസ്വരം കേള്‍ക്കാന്‍ ഇത്തിരി സമയം നീക്കിവയ്ക്കൂ. നാം എന്താണ് ചെയ്യേണ്ടതെന്ന് ദൈവം നമുക്ക് പറഞ്ഞുതരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ