അമ്മ എന്റെ കരം പിടിക്കുമോ?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

അമ്മയും കുഞ്ഞും ഉത്സവപ്പറമ്പിലായിരുന്നു. ഇടയ്ക്കെപ്പോഴോ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിന്റെ പിടിവിട്ടു; അമ്മ അത് അറിഞ്ഞില്ല. വർണ്ണക്കാഴ്ചകൾ കണ്ടുനടന്ന കുഞ്ഞും അമ്മയിൽ നിന്നും ബഹുദൂരത്തിലായി. കുഞ്ഞിനു വേണ്ടിയുള്ള അന്വേഷണവും നിലവിളിയും ഉയർന്നു. അവസാനം കളിപ്പാട്ടങ്ങൾ വിൽക്കുന്ന സ്ഥലത്ത് കരഞ്ഞുനിൽക്കുന്ന ഉണ്ണിയെ അമ്മ കണ്ടെത്തി.

തുടർന്നുള്ള യാത്രയിൽ കുഞ്ഞ് അമ്മയോട് പറഞ്ഞു: “അമ്മേ, അമ്മയുടെ കരം വിട്ട് പോയതിൽ എനിക്ക് ദു:ഖമുണ്ട്. അറിയാതെ പറ്റിയതാ. ഇനിമുതൽ ഞാൻ അമ്മയുടെ കരമല്ല പിടിക്കേണ്ടത്. അമ്മ എന്റെ കരം പിടിച്ചാൽ മതി. എന്തെന്നാൽ, ഞാൻ അമ്മയുടെ കരം വിടുന്നതുപോലെ അമ്മ ഒരിക്കലും എന്റെ കരം വിടില്ലെന്ന് എനിക്കുറപ്പാണ്!”

എത്ര അർത്ഥവത്തായ വാക്കുകൾ അല്ലേ? 2020-നോട് നമ്മൾ വിടപറയുമ്പോൾ സ്വർഗ്ഗം നമുക്ക് നൽകിയ അമ്മയെ കൂട്ടുപിടിക്കാം.

ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ശ്രദ്ധിക്കൂ: “മറിയം നമുക്ക് അമ്മയാണ്. തന്റെ മക്കളുടെ ആരോഗ്യത്തെക്കുറിച്ച് കരുതലുള്ള അമ്മ. നമ്മെ ആർദ്രമായ സ്നേഹത്തോടെ പരിപാലിക്കാൻ അവൾക്കറിയാം. അവൾ നമ്മുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പാണ്!” എത്ര വലിയ പ്രതിസന്ധിയും അമ്മയോടു ചേർന്ന് നമുക്ക് മറികടക്കാം. അവിടുന്ന് കർത്താവിന്റെ അമ്മയാണ്. കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍. (Ref: ലൂക്കാ 1:43-45).

കൊറോണ എന്ന മഹാമാരിയ്ക്ക് നടുവിലൂടെയാണ് 2021-ലേയ്ക്ക് നമ്മൾ പ്രവേശിക്കുന്നതെങ്കിലും 2020-ൽ തുണയായ ദൈവം വരുംനാളുകളിലും നമ്മെ പരിപാലിക്കും എന്ന് ഉറച്ച് വിശ്വസിക്കാം. മറിയത്തിന്റെ മാതൃത്വത്തിരുനാൾ മംഗളങ്ങൾ, ഒപ്പം പുതുവത്സരാശംസകളും!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.