എന്തുകൊണ്ടാണ് വി. തോമാ ശ്ലീഹാ അഫ്ഗാനിസ്ഥാന്റെ സംരക്ഷകനായി അറിയപ്പെടുന്നത്?

വി. തോമാ ശ്ലീഹാ അഫ്ഗാനിസ്ഥാന്റെ സംരക്ഷകനായിട്ടാണ് അറിയപ്പെടുന്നത്. പാരമ്പര്യം അനുസരിച്ച് വി. തോമാ ശ്ലീഹായാണ് അഫ്ഗാനിസ്ഥാനിൽ സുവിശേഷം പ്രസംഗിച്ചത്. യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷം വി. തോമാ ശ്ലീഹായുടെ പ്രേഷിതയാത്രയെപ്പറ്റിയുള്ള വിശദാംശങ്ങൾ ബൈബിളിൽ കാണുന്നില്ല. വി. യോഹന്നാന്റെ സുവിശേഷത്തിലാണ് തോമാ ശ്ലീഹായെപ്പറ്റിയുള്ള വിവരണങ്ങൾ അവസാനമായി കാണപ്പെടുന്നത്. എങ്കിലും പാരമ്പര്യമനുസരിച്ച് തോമാശ്ലീഹ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു എന്ന് വിശ്വസിക്കുന്നു.

തോമാ ശ്ലീഹാ ഇന്ത്യയിലെത്തി സുവിശേഷം പ്രസംഗിച്ചു എന്നതിനോടൊപ്പം തന്നെ അദ്ദേഹത്തിനു അഫ്ഗാനിസ്ഥാൻ ഭരിച്ചിരുന്ന രാജാവിനോടുള്ള ബന്ധവും പൗരാണിക സാഹിത്യ ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുന്നു. ഇന്ത്യയിലേക്ക് വന്ന തോമാ ശ്ലീഹാ ഗുണ്ടഫർ രാജാവിന് ഒരു കൊട്ടാരം പണിയാൻ ഏറ്റെടുത്തു. പക്ഷേ കൊട്ടാരം പണിയാൻ ഏൽപ്പിച്ച പണം ദരിദ്രർക്കായി ചെലവഴിച്ചു. അതിനാൽ, രാജാവ് അദ്ദേഹത്തെ തടവിലാക്കി. എങ്കിലും അപ്പോസ്തലൻ അവിടെ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് രാജാവ് മാനസാന്തരപ്പെടുകയും ചെയ്തു. ഈയൊരു പാരമ്പര്യ കഥയും നമ്മൾക്ക് അറിയാവുന്നതാണ്.

AD 46 -ൽ ഹിമാലയത്തിന് തെക്ക് പ്രദേശത്തുള്ള അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ, പഞ്ചാബ്, സിന്ധു എന്നീ പ്രദേശങ്ങളെ ഭരിച്ചിരുന്നത് ഗോണ്ടോഫെർനസ് അല്ലെങ്കിൽ ഗുഡുഫാര എന്ന പേരുള്ള ഒരു രാജാവായിരുന്നു എന്നാണ് പറയപ്പെടുന്നത്. വി. തോമാശ്ലീഹാ ആ പ്രദേശത്ത് സുവിശേഷം പ്രസംഗിച്ചതിനാൽ ശ്ലീഹാ ‘അഫ്ഗാനിസ്ഥാന്റെ സംരക്ഷകൻ’ ആയിട്ടാണ് അറിയപ്പെടുന്നത്.

ഈ രാജ്യം വളരെ ദുരിതപൂർണ്ണമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ വി. തോമാ ശ്ലീഹായുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് നമുക്കും പ്രാർത്ഥിക്കാം.

കടപ്പാട്: https://aleteia.org/2021/08/17/why-st-thomas-the-apostle-is-the-patron-saint-of-afghanistan/ 

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.