പരസ്നേഹത്തിന്റെ പ്രാധാന്യം

സ്‌നേഹം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമല്ലോ. നാം ജീവിതത്തില്‍ ഭക്താനുഷ്ഠാനങ്ങള്‍ക്കു കൊടുക്കുന്ന പ്രാധാന്യം പരസ്നേഹത്തിനു കൊടുത്താല്‍ കുടുംബങ്ങളിലും സമൂഹത്തിലും വലിയ മാറ്റം വരും. കുടുംബങ്ങളില്‍ സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ എപ്പോഴുമുണ്ട്. നമുക്ക് അരോചകമായി അന്യരില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങള്‍ ക്ഷമയും ഒപ്പം സ്‌നേഹവും അഭ്യസിക്കാനുള്ള അവസരമാണ്.

ക്ഷമിക്കാനുള്ള അവസരങ്ങള്‍ എന്നും ഉണ്ടായിക്കൊണ്ടിരിക്കും. അതുകൊണ്ടാണല്ലോ കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍, ‘ഞങ്ങളോടു തെറ്റ് ചെയ്തവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ’ എന്ന് ദിവസവും നാം പ്രാര്‍ത്ഥിക്കുന്നത്.

നമ്മുടെ കഴിവും ധനവും ദൈവദാനങ്ങളാണ്. അവ സഹോദരങ്ങള്‍ക്ക് നല്‍കാന്‍ കൂടിയുള്ളതാണ്. നല്‍കുന്നതനുസരിച്ച് ദൈവം നമ്മെ അനുഗ്രഹിക്കും. അന്ത്യവിധിയില്‍ കര്‍ത്താവ് പ്രത്യേകം എടുത്തുപറയുന്നത്, പരസ്നേഹപ്രവൃത്തികളെക്കുറിച്ചാണല്ലോ. അതുകൊണ്ട് എന്തെങ്കിലും നിസാരസഹായം ചെയ്തു തൃപ്തിപ്പെടാതെ, കഴിവിന്റെ ഒരു ഭാഗം പരസ്നേഹപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കണം. ലാസറിന്റെ നിസഹായവസ്ഥയില്‍ സഹായിക്കാതിരുന്ന ധനവാന്റെ അന്ത്യം ഒരു മുന്നറിയിപ്പായി കണക്കാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.