കൊച്ചുകുട്ടികളെ ദേവാലയത്തില്‍ കൊണ്ടുവരണമോ വേണ്ടയോ

കൊച്ചുകുട്ടികളെയുമായി ദേവാലയത്തിലെത്തുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായാണ് പലരും കരുതുന്നത്. ഒരു പരിധിവരെ അത് ശരിയാണുതാനും. എന്നാല്‍, ഏതു പ്രായത്തിലുള്ള കുട്ടിയായാലും ആ കുട്ടിയെക്കൂടി കൂട്ടി ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എത്തുക എന്നത് ഒരു കുടുംബത്തിന് നല്‍കാവുന്ന വലിയ സാക്ഷ്യമാണ്. കര്‍ത്താവായ ഈശോയാണ് ഞങ്ങളുടെ കുടുംബത്തിന്റെ നാഥനെന്നും ഇടവക ഒരു കുടുംബമാണെന്ന് അംഗീകരിക്കുന്നതായും ഈ സാക്ഷ്യത്തിലൂടെ ആ കുടുംബാംഗങ്ങള്‍ തെളിയിക്കുന്നു. കാരണം, ഈശോ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, “ശിശുക്കള്‍ എന്റെ അടുക്കല്‍ വരട്ടെ. അവരെ തടയേണ്ട” എന്ന്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം നാം മനസിലാക്കേണ്ടിയിരിക്കേണ്ടത്. എന്തെന്നാല്‍, ദൈവത്തിന്റെ മുമ്പില്‍ നാമെല്ലാം കുട്ടികളാണെന്നതാണ്, മക്കളാണെന്നതാണ്. ചില ആളുകള്‍ക്കുള്ള സംശയമാണ്, കുട്ടികളെ ദൈവാലയത്തില്‍ കൊണ്ടുവന്ന്, അവര്‍ കരഞ്ഞാല്‍ പുറത്തുപോകുന്നത്, വിശുദ്ധ കുര്‍ബാനയെ അവഹേളിക്കലാകുമോ എന്ന്. തീര്‍ച്ചയായും അല്ല. ആറു വയസിന് മുകളിലുള്ള കുട്ടികളെയാണ് നിര്‍ബന്ധപൂര്‍വ്വം ബലിയില്‍ പങ്കെടുക്കാന്‍ പരിശീലിപ്പിക്കേണ്ടതുള്ളൂ. എന്നാല്‍, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, കുഞ്ഞുങ്ങളെ അവര്‍ ഏതു പ്രായത്തിലുള്ളവരായാലും പരമാവധി ദേവാലയത്തില്‍ കൊണ്ടുവരിക. അതില്‍ മടി വിചാരിക്കരുത് എന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.