യൗസേപ്പിതാവിനെ വൃദ്ധനായി ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?

യൗസേപ്പിതാവ് എന്ന പേര് കേൾക്കുമ്പോഴേ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു രൂപമാണ് മുടിയൊക്കെ നരച്ച, വൃദ്ധനായ ഒരു മരപ്പണിക്കാരന്റെ ചിത്രം. യൗസേപ്പിതാവ് അത്രയ്ക്കും വൃദ്ധനായിരുന്നോ? അല്ലാ എന്ന് ചരിത്രം തെളിയിക്കുന്നുണ്ട് എങ്കിലും ചിത്രകാരന്മാരുടെ ഭാവനയിൽ യൗസേപ്പിതാവ് ഒരു പ്രായം ചെന്ന മനുഷ്യനാണ്. എന്തുകൊണ്ടാണ് അങ്ങനെ വന്നത്?

യൗസേപ്പിതാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ബൈബിളിൽ നിന്നും ലഭ്യമല്ല. അവൻ നീതിമാനായിരുന്നുവെന്നും ദാവീദിന്റെ വംശത്തിൽ ഉള്ളവനായിരുന്നുവെന്നും അല്ലാതെ കൂടുതൽ വിവരങ്ങൾ ബൈബിളിൽ നിന്ന് ലഭ്യമല്ല. എന്നാൽ, പാരമ്പര്യങ്ങൾ സൂചിപ്പിക്കുന്നതിന്‍ പ്രകാരം, ദേവാലയത്തിൽ ജീവിതം നയിച്ചിരുന്ന മറിയത്തിന് പ്രായപൂർത്തി ആയി എന്നും വരനെ കണ്ടെത്തണമെന്നും ദൈവത്തിൽ നിന്ന് അരുളിപ്പാടുണ്ടായതിനെ തുടർന്നാണ് പ്രധാന പുരോഹിതനായിരുന്ന സക്കറിയ ജോസഫിനെ കണ്ടെത്തിയത്.

പല വിശുദ്ധന്മാർക്കും യൗസേപ്പിതാവിനോട് പ്രത്യേക ഭക്തി ഉണ്ടായിരുന്നു. പലപ്പോഴും പല കലാകാരന്മാരുടെയും ഭാവനയ്ക്ക് അനുസൃതമായിട്ടാണ് വിശുദ്ധ യൗസേപ്പിതാവിന്റെ രൂപം വരച്ചിരിക്കുക. പതിനാറാം നൂറ്റാണ്ടിൽ പ്രചാരത്തിൽ വന്ന ഒരു ചിത്രമാണ് കാലിത്തൊഴുത്തിൽ ഈശോയെയും മാതാവിനെയും നോക്കി പാതി ഉറക്കത്തിലിരിക്കുന്ന ജോസഫിന്റെ ചിത്രം. ആ ഒരു ചിത്രത്തിലൂടെയാണ് പ്രായം ചെന്ന ജോസഫിൽ നിന്ന് വ്യത്യാസം വന്നതും ചെറുപ്പക്കാരനായ ജോസഫിനെ അവതരിപ്പിച്ചതും. തുടർന്നും ധാരാളം ചിത്രങ്ങൾ രൂപപ്പെട്ടുവെങ്കിലും ചെറുപ്പക്കാരനായ ജോസഫിന്റെ ചിത്രങ്ങൾ വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ.

എന്താവും ജോസഫിനെ പ്രായം ചെന്ന ഒരാളായി കണക്കാക്കുവാൻ കാരണം? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭ്യമല്ലായെങ്കിലും പ്രായം ചെന്ന യൗസേപ്പിതാവിന്റെ ചിത്രം കാനോനികമല്ല എന്നാണ് പണ്ഡിതന്മാർ പഠിപ്പിക്കുന്നത്. ഒരു കാലഘട്ടങ്ങളിൽ ഈശോയുടെ പിതാവ് ചിത്രകാരന്മാരുടെ ഭാവനയ്ക്കനുസൃതം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അത്ര തന്നെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ