പന്ത്രണ്ടാം പിയൂസ് പാപ്പയെ തട്ടികൊണ്ട് പോകാന്‍ ഹിറ്റ്ലര്‍ പദ്ധതിയിട്ടിരുന്നു

പന്ത്രണ്ടാം പിയൂസ് പാപ്പയെ ഹിറ്റ്ലര്‍ തട്ടികൊണ്ട് പോകാന്‍ പദ്ധതിയിട്ടിരുന്നതായി പുതിയ വെളിപ്പെടുത്തല്‍. 1944 ൽ യുദ്ധം അവസാനിക്കുന്നതിനു മുന്‍പായി എസ് എസ് ജനറൽ ഓട്ടോ വൂൾഫ് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയെ രഹസ്യമായി സന്ദര്‍ശിക്കുകയും ഹിറ്റ്ലര്‍ അദ്ദേഹത്തെ തട്ടികൊണ്ട് പോകുവാന്‍ പദ്ധതി ഇടുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. ഇറ്റാലിയൻ പബ്ലിക് ബ്രോഡ്കാസ്റ്റ്ര്‍ ആയ ആർഎഐ  യുടെ പുതിയ ഡോക്യുമെന്ററിയിൽ ആണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

യഹൂദരെ നാടുകടത്തുന്നത് തടയാനായി മാർപ്പാപ്പ രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയങ്ങളില്‍ നടത്തിയിരുന്ന ശ്രമങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററി. രണ്ടാം ലോകമഹായുദ്ധത്തെ നേരിടുന്നതിനും തകര്‍ന്ന ലോകത്തിന്റെ  പുനരുദ്ധാരണത്തിനുമായി പാപ്പാ നടത്തിയ ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. പാപ്പാ വാഴ്ത്തപ്പെട്ട പദവിയിൽ പ്രവേശിക്കുന്നതിന് ഉള്ള നടപടികൾക്ക് മുന്നോടിയായി ആണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയത്. “ഒട്ടോ വോൾഫ് ആരോടുമൊപ്പം സംസാരിക്കണമെന്ന് ഹിറ്റ്ലർ ആഗ്രഹിച്ചില്ല, കാരണം മറ്റ് ഉയർന്ന നിലവാരമുള്ള നാസികൾ ഈ പദ്ധതി​ക്ക് എ​തിരാണെന്ന് അയാൾക്കു അറിയാമായിരുന്നു. അവർ ആഗോളതലത്തിൽ പ്രതികരിക്കുമെന്നും, പോപ്പിനെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതകളെ നിഷേധിക്കുമെന്നും ഹിറ്റ്ലർ ഭയന്നു” എന്ന് പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വിശുദ്ധീകരണ നടപടികൾക്ക് നേതൃത്വം വഹിക്കുന്ന ഫാ. പീറ്റർ ഗുംബെൽ പറഞ്ഞു.

ഹിറ്റ്ലർ ജൂതന്മാരെ ഉന്മൂലനം ചെയ്യുവാൻ ശ്രമിച്ചപ്പോൾ കത്തോലിക്കാ സഭ അവരെ സംരക്ഷിക്കുവാൻ ശ്രമിച്ചിരുന്നു. നിരവധി ആരാധനാലയങ്ങളും സന്യാസസമൂഹങ്ങളും ജൂതരെ സംരക്ഷിക്കുന്നതിനായി തുറന്നു കൊടുത്തിരുന്നു. സഭയുടെ ഈ പ്രവർത്തനങ്ങൾക്കുള്ള പ്രേരണ പന്ത്രണ്ടാമൻ  പിയൂസ് പാപ്പായാണെന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തി  പാപ്പായുടെ നാമകരണ നടപടികൾ ആരംഭിച്ചത് പോൾ ആറാമൻ പാപ്പാ ആയിരുന്നു.  അത് യാഥാര്‍ത്യമാകുന്നതിനു ഇനി ഒരു ചുവടു മാത്രമാണ് അവശേഷിക്കുക.

പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു ഒരു അത്ഭുതം കൂടി വേണം. ഫ്രാൻസിസ് പാപ്പാ പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു എതിരായിരിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അദ്ദേഹത്തിനു അത് ഇഷ്ടമാണ് ” എന്ന് വിശുദ്ധീകരണ നടപടികളുടെ പോസ്റുലേറ്റർ ഫാ. മാർക്ക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.