വൈകല്യങ്ങള്‍ ഉള്ളവർക്കായി വീൽചെയർ നിർമ്മിക്കുന്ന മിഷനറി 

ആഫ്രിക്കയിലെ തമാലിയിൽ നിരവധി ആളുകൾ ശാരീരികമായ വൈകല്യങ്ങളാൽ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. പലർക്കും തങ്ങളുടെ ലോകം എന്നത് അവർ ആയിരിക്കുന്ന ഭവനം മാത്രമായിരുന്നു. എന്നാൽ, അങ്ങനെ വീടിന്റെ ഇരുണ്ട കോണുകളിലേയ്ക്ക് അവരെ തള്ളിവിടാൻ ആഫ്രിക്കയിലെ മിഷനറി സമൂഹത്തിലെ അംഗമായ ട്രെവർ റോബിൻസൺ ഒരുക്കമായിരുന്നില്ല.

സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി സമൂഹത്തിൽ വേദനിക്കുന്നവർക്കായി കൂടുതൽ സമയം ചിലവിടുവാൻ ട്രെവർ റോബിൻസൺ ആഗ്രഹിച്ചു. അതിനായി അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് വൈകല്യങ്ങൾ മൂലം ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് ചലിക്കുവാൻ പരസഹായം വേണ്ടിവരുന്ന ആളുകൾക്കായി വീൽചെയർ നിർമ്മിക്കുക എന്നത്. അതിനായി അദ്ദേഹം കൈകൊണ്ട് നിർമ്മിച്ചെടുക്കുവാൻ കഴിയുന്ന ട്രൈസൈക്കിൾ രൂപകൽപ്പന ചെയ്തു. വൈകല്യമുള്ള ആളുകൾക്ക് പെട്ടന്ന് കയറുവാനും ഉപയോഗിക്കുവാനും കഴിയുന്ന തരത്തിൽ നിർമ്മിച്ച ഈ ട്രൈസൈക്കിൾ ആദ്യം ആഴ്ചയിൽ പത്തെണ്ണം ഉണ്ടാക്കി. പിന്നീട് ഇതിന്റെ ആവശ്യക്കാർ കൂടിയതോടെ ഇത്തരം ആളുകൾക്ക് അവ കൂടുതൽ ലഭ്യമാക്കുവാനും ട്രെവർ റോബിൻസണ്ണിന് കഴിഞ്ഞു.

അതുവരെ പുറത്തുപോകുവാനും മറ്റും കഴിയാത്തവരുടെ ഇടയിൽ പ്രതീക്ഷയയുടെ പുതുവെളിച്ചം പകരുവാൻ ഈ ട്രൈസൈക്കിൾ നിർമ്മാണത്തിലൂടെ റോബിൻസണ്ണിന് കഴിഞ്ഞു. അനേകം ആളുകൾ നന്ദിയുമായി എത്തുമ്പോൾ അവരോടൊക്കെ എല്ലാം ദൈവഹിതം, അവിടുത്തേയ്ക്ക് മഹത്വം എന്നു പറയുവാനാണ് റോബിൻസണ്ണിന് ഇഷ്ടം.