മത്സ്യവും ഉപ്പും

സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന ഉപകാരപ്രദമായ സന്ദേശങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ആരാണ് ഈ സന്ദേശങ്ങളുടെ രചയിതാവെന്നോ എവിടെയാണ് ഈ സന്ദേശങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചതെന്നോ (ഉറവിടം) ലൈഫ്‌ഡേ- യ്ക്ക് അറിയില്ലാത്തതിനാല്‍ പേരു വയ്ക്കാതെയാണ് അവ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. യഥാര്‍ത്ഥ രചയിതാവ്/ പ്രസാധകർ ലൈഫ്‌ഡേയുമായി ബന്ധപ്പെടുകയാണെങ്കില്‍ അവരുടെ ബൈലൈന്‍ വച്ച് സന്ദേശം പുനര്‍പ്രസിദ്ധീകരിക്കുന്നതാണ്; അഥവാ നീക്കം ചെയ്യാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ അങ്ങനെയും ചെയ്യുന്നതാണ്.

ഞാൻ ഒരു മത്സ്യം വാങ്ങി വീട്ടിൽ എത്തി, എൻെറ ഭാര്യ അതിനെ ഉപ്പു വെളളത്തിൽ കഴുകി ഉപ്പിട്ടു വേവിക്കുമ്പോൾ ഈ  മത്സ്യം ചിരിക്കുന്നു.

കാരണം അന്വേഷിച്ചപ്പോൾ, ഇതു  പറയുന്നു, ഉപ്പു വെളളത്തിൽ ജനിച്ച് ഉപ്പു വെളളം കുടിച്ചു വളർന്ന എന്നേ എന്തേ നീ ഉപ്പിട്ട് കഴുകുന്നത്?

ശരിയല്ലേ  മീൻെറ പക്ഷം, ശരിഎന്ന് നമുക്ക്  തോന്നാം എന്നാൽ യഥാര്‍ത്ഥത്തിൽ ശരി അല്ല.

എൻെറ ഭാര്യ മീനോടു പറഞ്ഞു, അല്ലയോ മീനേ നീ ഉപ്പു വെളളത്തിൽ ജനിച്ച്, ഉപ്പുവെളളം കുടിച്ച്, ഉപ്പു വെളളത്തിൽ കിടന്ന് വളർന്നു എന്ന് ഞാൻ സമ്മതിക്കുന്നു, ഇതൊക്കെ ആയാലും നിൻെറ മാംസത്തിൽ ഉപ്പ് കലർന്നിട്ടില്ല, ഉപ്പു പിടിക്കണം എങ്കിൽ-

*ആദ്യം നിൻെറ തല മുറിയപെടണം.* (ഞാൻ എന്ന ഭാവം)
*രണ്ടാമത് ചിറകുകൾ മുറിയപ്പെടണം.* (എനിക്കു നീന്താൻ കഴിയും എന്ന  ഭാവം)
*മൂന്നാമത് തൊലി.* (എവിടെയും സഞ്ജരിക്കാനും എന്തും പറയാനും ഉളള  തൊലികട്ടി)
*നാലാമത്  നിൻെറ വാൽ.* (ഇന്ന  കുടുംബത്തിലെ വ്യക്തി എന്ന  അഹങ്കാരം) പിന്നെ നിൻെറ ഉളളിലുളള പലതും, ഇതൊക്കെ പോയ ശേഷം ഉപ്പിട്ടാലെ ഹേ മത്സ്യമേ നിൻെറ മാംസത്തിൽ ഉപ്പു പിടിക്കൂ.

അങ്ങനെയെങ്കിൽ,

പ്രിയ സുഹൃത്തേ താങ്കൾക്ക് ബൈബിൾ സംബന്ധമായി കൂടുതൽ അറിയാം എന്നിരുന്നാലും ഈ മത്സ്യത്തിൽ ഉളളതു പോലെ നമ്മിലും, പലതുമുണ്ട്, ഈ മത്സ്യത്തിൽ നിന്നും എന്തൊക്കെ മാറ്റപ്പെട്ടോ അവ എല്ലാം നമ്മിൽ നിന്നും മാറ്റപെടണം എന്നിട്ട് ബൈബിൾ വായിച്ചാലെ അതിലെ വാക്യങ്ങൾ നമ്മുടെ ഹൃദയത്തെ ശുദ്ധമാക്കൂ അതിന് മാനസാന്തരം നമുക്കാവശ്യം ആമേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.