ഒരാൾക്ക് ഉണ്ടായിരിക്കേണ്ട നേതൃത്വ ഗുണങ്ങൾ ഏതൊക്കെ?

ഒരു മികച്ച നേതാവാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എല്ലാവരും തന്നെ അവരുടെ ജീവിതത്തിലെ ചില അവസരങ്ങളിൽ എങ്കിലും ചില കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടതായി വരും. നേതൃത്വ കല എല്ലാറ്റിനുമുപരിയായി നല്ല മനോഭാവത്തില്‍ നിന്നും രൂപംകൊള്ളേണ്ട ഒന്നാണ്.

  • നമ്മുടെ കൂടെയുള്ളവരെ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ, ഒരു നല്ല നേതാവാകാൻ സാധിക്കുകയുള്ളൂ.
  • ആദ്യമേ നല്ല ഒരു മനുഷ്യനായി മാറുക. കൂടെയുള്ളവരെ മനസിലാക്കുന്ന ആളാവുക. അങ്ങനെ ചെയ്യുന്നതിലൂടെ ഒരു ഗ്രൂപ്പിന്റെ തന്നെ നല്ല റിസൾട്ടും കഴിവും പുറത്തെടുക്കാനും വിജയം വരിക്കാനും സാധിക്കും.
  • സഹപ്രവർത്തകരുമായുള്ള ബന്ധം ഒരു നേതാവിനുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഗുണമാണ്.
  • നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പറയുവാൻ എല്ലാവരെയും അനുവദിക്കുക.
  • ഒരു നേതാവ് കൊടുക്കുന്ന നിർദ്ദേശങ്ങൾ ആരെയും അടിച്ചേൽപ്പിക്കുന്നത് ആകാതെ ഇരിക്കുവാൻ ശ്രദ്ധിക്കുക.
  • മറ്റുള്ളവരുടെ അഭിപ്രായം സ്വീകരിക്കുന്നത് വഴി, അവർക്ക് ആ പ്രവർത്തിയോടുള്ള താത്പര്യം വർദ്ധിക്കുകയേ ഉളളൂ.

അതിനാൽ നല്ല നേതാവാകുക, ഒപ്പം നല്ല സഹപ്രവർത്തകനും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.