രാജ്യത്ത് നടക്കുന്നത് സാവധാനത്തിലുള്ള ക്രൈസ്തവ വംശഹത്യ എന്ന് നൈജീരിയയിലെ കത്തോലിക്ക സഭ  

നൈജീരിയയിലെ ക്രൈസ്തവ സമൂഹം സാവധാനത്തിലുള്ള വംശഹത്യയ്ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് നൈജീരിയയിലെ കത്തോലിക്കാ സഭ. ഭരണകൂടത്തിന്റെ ഒത്താശയോടു കൂടി ഫുലാനി മുസ്ലീങ്ങൾ ക്രൈസ്തവരെ ഒന്നൊന്നായി കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് ക്രൈസ്തവർക്കു നേരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ വെറുതെയുള്ള കാരണങ്ങൾ കൊണ്ടല്ല എന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ഇന്റർനാഷണൽ സംഘടിപ്പിച്ച വെബ്ബിനാറിൽ നൈജീരിയയിൽ നിന്നുള്ള ബിഷപ്പും നിരവധി പുരോഹിതന്മാരും ചൂണ്ടിക്കാണിച്ചു.

“ഇത് മേച്ചിൽസ്ഥലങ്ങളെ ചൊല്ലിയുള്ള പ്രശ്നങ്ങൾ മാത്രമല്ല, മറിച്ച് ഇതൊരു നിശബ്ദ മതയുദ്ധമാണ്. അവർക്ക് വ്യക്തമായ ഒരു അജണ്ടയുണ്ട്. രാജ്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നതാണത്. വളരെ ശ്രദ്ധയോടെ ക്രിസ്ത്യാനികള്‍ ഉള്ള ഇടങ്ങളിലൂടെ മാത്രം ആക്രമണം നടത്തിക്കൊണ്ട് അവര്‍ അതിവിദഗ്ധമായി ഞങ്ങളെ ഇല്ലായ്‌മ ചെയ്യുന്നു” – ബെൻയു സംസ്ഥാനത്തെ മകുർദി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് വിൽഫ്രഡ് അനാഗ്‌ബെ പറഞ്ഞു.

ഉയർന്ന തലത്തിലുള്ള ഭരണകൂടത്തിന്റെ ഇടപെടലാണ് സായുധ ആക്രമണത്തിൽ ഇടപെടാനും നിയന്ത്രിക്കാനും തയ്യാറാകാത്തതിന്റെ കാരണം. നിരവധി വർഷങ്ങളായി ഫുലാനികൾ ആക്രമണവും കൊലയും നടത്തുന്നുണ്ടെങ്കിലും ഒരു ഫുലാനിയുടെ മേൽ പോലും ഈ കാലയളവിനുള്ളിൽ കുറ്റം ചുമത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.