കുമ്പസാര രഹസ്യം സംരക്ഷിക്കുവാൻ ആഹ്വാനം ചെയ്തു ഓസ്‌ട്രേലിയയിലെ നിയമസഭാ കമ്മിറ്റി

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നതിനായി വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തേണ്ടതില്ലെന്നു വ്യക്തമാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പാർലമെന്റിന്റെ ഉപരിസഭയുടെ സമിതി. വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തണം എന്ന തീരുമാനത്തെ തുടർന്നാണ് കമ്മിറ്റി ഇപ്രകാരം ശുപാർശ ചെയ്തത്.

കുമ്പസാരത്തിൽ വൈദികരുടെ പക്കൽ വന്നു കുറ്റകൃത്യം വെളിപ്പെടുത്തുന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് വെളിപ്പെടുത്തിയില്ലെങ്കിൽ കൂടെ അവരെ ശിക്ഷിക്കുവാൻ കഴിയില്ല എന്നും സമിതി ചൂണ്ടിക്കാട്ടി. കുമ്പസാര രഹസ്യത്തിൽ നിന്നുള്ള വിവരങ്ങളുപയോഗിച്ചു കുറ്റകൃത്യത്തെ കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുവാനുള്ള തീരുമാനം ഒന്നുകൂടി വിശദമായി ചർച്ച ചെയ്യണം എന്നും സമിതി ആവശ്യപ്പെട്ടു.

കുമ്പസാര രഹസ്യം വെളിപ്പെടുത്തണം എന്ന തീരുമാനത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ വിശ്വാസികൾ പ്രതിക്ഷേധം പ്രകടിപ്പിച്ചിരുന്നു. ക്രൈസ്തവ നേതാക്കൾ സർക്കാരിന്റെ ഈ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ വത്തിക്കാനും ഓസ്‌ട്രേലിയയിലെ വൈദികരും കുമ്പസാര രഹസ്യം സംരക്ഷിക്കും എന്ന തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കും എന്നും വെളിപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.