പാവങ്ങളോട് ഒത്തുചേർന്നുള്ള ക്രിസ്തുമസ് നിത്യജീവനിലേയ്ക്കുള്ള വാതിൽ

പാവങ്ങളോട് ഒത്തുചേർന്നുള്ള ക്രിസ്തുമസ് നിത്യ ജീവനിലേക്കുള്ള വാതിലാണെന്നു ഓർമ്മപ്പെടുത്തി ബാഴ്‌സലോണ അതിരൂപത കർദിനാൾ ജുവാൻ ജോസ് ഒമെല്ല ഒമെല്ല. പാവപ്പെട്ടവര്‍ ക്രിസ്തുവിനു പ്രിയപ്പെട്ടവരാണെന്ന സത്യം മനസിലാക്കി അവരോടൊപ്പം സന്തോഷം പങ്കുവയ്ക്കുവാനും ആധുനിക ലോകം സമ്മാനിക്കുന്ന ഉപഭോക്തൃത്വത്തിന്റെ ഗൗരവത്തിൽ നിന്ന് ഒഴിഞ്ഞുമാറുവാനും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.

“ക്രിസ്തുമസ് ദിനത്തിന്റെ സാരം പാവങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുക എന്നതാണ്. നിർഭാഗ്യവശാൽ പലപ്പോഴും നാം അത് മറന്നു പോകുന്നു. വാങ്ങലുകളുടെയും വിൽപ്പനയുടെയും ബഹളങ്ങളുടെ ഇടയിൽ ക്രിസ്തുമസ് മറ്റൊന്നായി മാറുന്നു. പലപ്പോഴും ക്രിസ്തുമസ് ദിനത്തിൽ ക്രിസ്തുവിന്റെ ജനനത്തിനു ഒരുങ്ങുന്നതിനു ആവശ്യം വേണ്ട ഒരു ആന്തരിക നിശബ്ദതയിൽ നിന്ന് ഈ ബഹളങ്ങൾ നമ്മെ പിന്നോട്ട് വലിക്കുന്നു”- ബിഷപ്പ് ചൂണ്ടിക്കാട്ടി.

ദുരിതത്തിൽ ജീവിക്കുന്ന ദരിദ്രർക്ക്, ചിലപ്പോൾ തെരുവിലോ സ്വസ്ഥതയില്ലാത്ത വീടുകളിലോ, ഒറ്റയ്ക്കോ, രോഗികളോ ഉള്ളവർക്ക് ക്രിസ്മസിന്റെ തിളക്കം ഒരു പേടിസ്വപ്നമായി മാറുന്നു. അത് മാറണം എന്ന് ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.